Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Students Experience

Alappuzha

കു​ട്ട​നാ​ടി​ന്‍റെ ച​രി​ത്ര​വും പൈ​തൃ​ക​വും തൊ​ട്ട​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ

ച​മ്പ​ക്കു​ളം: വി​ദ്യാ​ർ​ഥി​ക​ളി​ൽ സ്വ​ന്തം നാ​ടി​ന്‍റെ ച​രി​ത്ര​ത്തെ​ക്കു​റി​ച്ചും സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചും അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ കു​ട്ട​നാ​ട് ച​രി​ത്ര സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗം സാ​മൂ​ഹ്യ ശാ​സ്‌​ത്ര പ​ഠ​ന​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ കു​ട്ട​നാ​ടി​ന്‍റെ പൈ​തൃ​ക ഓ​ർ​മ​ക​ൾ പു​തു​ക്കു​ന്ന വേ​ദി​യാ​യി മാ​റി.
പ്ര​സി​ദ്ധ ച​രി​ത്ര​കാ​ര​ൻ പ​ള്ളി​ക്കോ​ണം രാ​ജീ​വ് സെ​മി​നാ​റി​ൽ മു​ഖ്യ പ്ര​ബ​ന്ധാ​വ​ത​ര​ണം ന​ട​ത്തി.

കു​ട്ട​നാ​ടി​ന്‍റെ സ​വി​ശേ​ഷ​മാ​യ കാ​ർ​ഷി​ക സം​സ്കാ​രം, കാ​യ​ൽ ജീ​വി​തം, പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച നാ​ടി​ന്‍റെ പോ​രാ​ട്ട​വീ​ര്യം നി​റ​ഞ്ഞ ഭൂ​ത​കാ​ലം എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളോ​ട് വി​ശ​ദീ​ക​രി​ച്ചു.

നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്  പി.​കെ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. ജോ​സ​ഫ് പാ​ല​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ച​രി​ത്ര​കാ​ര​ൻ പ​ള്ളി​ക്കോ​ണം രാ​ജീ​വ്, ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി ക​മ​ന്‍റേ​റ്റ​ർ ജോ​ളി എ​തി​രേ​റ്റ്, പ്ര​ശ​സ്ത പ​ങ്കാ​യ​ക്കാ​ര​ൻ സി.​റ്റി. തോ​മ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
ഹെ​ഡ്മി​സ്ട്ര​സ് ല​ക്കി മൈ​ക്കി​ൾ, നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മാ​ത്യു ആ​ന്‍റ​ണി, സ്‌​കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ജു ആ​ന്‍റ​ണി, സ്‌​റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​സു​കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, ജോ​മോ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര വ​ഴി​ക​ൾ എ​ന്ന ചി​ത്ര​പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​രു​ന്നു.

പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ എം.​എ​ഫ് തോ​മ​സ്, സി. ​പ്രി​ൻ​സി​മോ​ൾ  എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ കു​ട്ട​നാ​ടി​ന്‍റെ ത​ന​തു ക​ലാ​രൂ​പ​ങ്ങ​ൾ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

Latest News

Corehub Up