ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ഡിസംബര്‍ മുതല്‍ 2027 മാര്‍ച്ച് വരെയുള്ള കാലയളവിലെ മത്സരപരീക്ഷകളുടെ താത്കാലിക സമയക്രമം പുറത്തുവിട്ടു.
14 പരീക്ഷകളുടെ ഷെഡ്യൂളാണു പ്രഖ്യാപിച്ചിട്ടുള്ളത്. യുജിസി നെറ്റ്, സിഎസ്ഐആര്‍ യുജിസി നെറ്റ്, ജെഇഇ മെയിന്‍ (സെഷന് 1), ഓള് ഇന്ത്യ സൈനിക് സ്കൂള്‍ പ്രവേശന പരീക്ഷ, കോമണ്‍ മാനേജ്മെന്റ് പ്രവേശന പരീക്ഷ (സിമാറ്റ്), കോമണ്‍ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ പോസ്റ്റ് ഗ്രാജുവേറ്റ് (സിയുഇറ്റി-പിജി) തുടങ്ങിയ പരീക്ഷകളുടെ ഷെഡ്യൂള്‍ കലണ്ടറില്‍ ഉള്‍പ്പെടുന്നു.
ഈ തീയതികള്‍ താത്കാലികമാണെന്നും ഭരണപരമോ അക്കാദമികമോ നിയമപരമായതോ ലോജിസ്റ്റിക്കല്‍ അല്ലെങ്കില്‍ മറ്റ് അപ്രതീക്ഷിത സാഹചര്യങ്ങള്‍ കാരണം മാറ്റങ്ങള്‍ക്ക് വിധേയമായേക്കാമെന്നും ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.