മാഡ്രിഡ്: ലാലീഗ ഫുട്ബോൾ മത്സരത്തിൽ ലെവാന്റെയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ റയൽ ബെറ്റീസിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
ലെവാന്റെയ്ക്ക് വേണ്ടി റോജർ ബ്രൂഗുവ രണ്ട് ഗോലഉകളും അഡ്രയാൻ ഡി ലാ ഫുവന്റെയും എൻസോ ബാർഡെലിയും ജോൺ ആൻഡർ ഒലാസാഗസ്തി എന്നിവർ ഓരോ ഗോൾ വീതവും നേടി. മാർക് ബാർട്ര റോഡ്രിഗോ റിക്വൽമി എന്നിവരാണ് റയൽ ബെറ്റീസിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ലെവാന്റെയ്ക്ക് നാല് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ലെവാന്റ.