Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stuntman

എ​സ്.​ജെ. സൂ​ര്യ​യു​ടെ 'കി​ല്ല​ർ' ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു; സ്റ്റ​ണ്ട്മാ​ന് ദാ​രു​ണാ​ന്ത്യം

ന​ട​ൻ എ​സ്.​ജെ.​സൂ​ര്യ നാ​യ​ക​നാ​യെ​ത്തു​ന്ന കി​ല്ല​ര്‍ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്റ്റ​ണ്ട്മാ​ന് ദാ​രു​ണാ​ന്ത്യം.

സ്റ്റ​ണ്ട്മാ​ൻ ആ​യ മാ​ധ​വ​ന്‍ (26) ആ​ണ് മ​രി​ച്ച​ത്. സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ക്തി​വേ​ല്‍ (27) സൂ​ര്യ (23), ദി​ന​ക​ര​ന്‍ (24) എ​ന്നി​വ​ര​ട​ക്കം നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ചെ​ന്നൈ​യി​ലെ രാ​ജീ​വ് ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

ചെ​ന്നൈ​യ്ക്ക​ടു​ത്ത് ഒ​ട്ടേ​രി​യി​ലെ ബി​ന്നി മി​ൽ​സ് വ​ള​പ്പി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

സ്ഫോ​ട​ന​ദൃ​ശ്യം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യി വ​ലി​യ സി​ലി​ൻ​ഡ​റി​ൽ​നി​ന്നു​ള്ള കാ​ർ​ബ​ൺ​ഡൈ ഓ​ക്സൈ​ഡ് വാ​ത​കം ചെ​റി​യ സി​ലി​ൻ​ഡ​റി​ലേ​ക്കു മാ​റ്റു​മ്പോ​ഴാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​രെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​ലെ​ത്തി​ച്ചെ​ങ്കി​ലും മാ​ധ​വ​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

പൊ​ട്ടി​ത്തെ​റി​യു​ടെ യ​ഥാ​ര്‍​ഥ കാ​ര​ണം ക​ണ്ടെ​ത്തു​മെ​ന്നും ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് സ്ഥ​ല​ത്ത് സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​രു​ന്നോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് താ​ല്‍​കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു.​അ​പ​ക​ട സ​മ​യ​ത്ത് സൂ​ര്യ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നോ എ​ന്ന​തി​ല്‍ വ്യ​ക്ത​ത​യി​ല്ല.

 

 

Latest News

Corehub Up