Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sub Junior

Ernakulam

ജി​ല്ലാ സ​ബ് ജൂ​ണി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന്

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ലാ സ​ബ് ജൂ​ണി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന് ന​ട​ക്കും. ക​ട​വ​ന്ത്ര റീ​ജ​ണ​ല്‍ സ്‌​പോ​ര്‍​ട്‌​സ് സെ​ന്‍റ​റി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് എ​ച്ച്എ​സ്എ​സ് സി​റ്റി ഫൈ​വ്‌​സ് കൊ​ച്ചി​യെ നേ​രി​ടും.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ ഭ​വ​ന്‍​സ് ഗി​രി​ന​ഗ​റും രാ​ജ​ഗി​രി അ​ക്കാ​ദ​മി​യും ത​മ്മി​ലാ​ണ് ക​ലാ​ശ​പ്പോ​രാ​ട്ടം. ഇ​ന്ന​ലെ ന​ട​ന്ന സെ​മി മ​ത്സ​ര​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ രാ​ജ​ഗി​രി അ​ക്കാ​ദ​മി​യെ 22-15ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​ന്‍റ് തെ​രേ​സാ​സ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്. ര​ണ്ടാം സെ​മി​യി​ല്‍ സി​റ്റി ഫൈ​വ്‌​സ് കൊ​ച്ചി 37-3 എ​ന്ന സ്‌​കോ​റി​ന് ആ​ര്‍​എ​സ്‌​സി സ്റ്റാ​ര്‍​ട്ടിം​ഗ് ഫൈ​വി​നെ​തി​രെ എ​ളു​പ്പ​ത്തി​ല്‍ വി​ജ​യം നേ​ടി ഫൈ​ന​ലി​ലെ​ത്തി.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ സെ​മി​യി​ല്‍ ഭ​വ​ന്‍​സ് ഗി​രി​ന​ഗ​ര്‍ 52-48 എ​ന്ന സ്‌​കോ​റി​ന് തേ​വ​ര എ​സ്എ​ച്ച് അ​ക്കാ​ദ​മി​യെ മ​റി​ക​ട​ന്നു. ര​ണ്ടാം സെ​മി​യി​ല്‍ കൂ​ന​മ്മാ​വ് ചാ​വ​റ സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​നെ 39-24ന് ​തോ​ല്‍​പ്പി​ച്ചാ​ണ് രാ​ജ​ഗി​രി അ​ക്കാ​ദ​മി ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്.
ഓ​ഗ​സ്റ്റ് 22 മു​ത​ല്‍ 25 വ​രെ ക​ള​മ​ശേ​രി രാ​ജ​ഗി​രി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന 42ാമ​ത് കേ​ര​ള സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് മു​ന്നോ​ടി​യാ​യാ​ണ് ഈ ​ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

 

Latest News

Corehub Up