കോഴിക്കോട്: 46-ാമത് സംസ്ഥാന അന്തര്‍ ജില്ലാ സബ് ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബി ഗ്രൂപ്പില്‍ നിന്ന് കാസര്‍കോട് സെമിഫൈനലിലേക്ക് യോഗ്യത നേടി.
എ ഗ്രൂപ്പില്‍ നിന്ന് കണ്ണൂര്‍ നേരത്തെ യോഗ്യത നേടിയിരുന്നു. ഇതോടെ മലബാറില്‍ നിന്നുള്ള രണ്ടു ടീമുകള്‍ സെമിയില്‍ സ്ഥാനം ഉറപ്പാക്കി. ഇന്നലെരാവിലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തിരുവനന്തപുരം വയനാടിനെ പരാജയപ്പെടുത്തി.
പത്തനംതിട്ടയും കാസര്‍കോടും തമ്മിലുള്ള മത്സരത്തില്‍ കാസര്‍കോട് വിജയിച്ചു. തിരുവനന്തപുരവും കാസര്‍കോടും തമ്മില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയിലായി.വയനാടും പത്തനംതിട്ടയും തമ്മില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വയനാട് പത്തനംതിട്ടയെ പരാജയപ്പെടുത്തി.