തിരുവനന്തപുരവും പത്തനംതിട്ടയും തമ്മില്‍ നടന്ന മത്സരത്തില്‍ നിന്ന്.
കോഴിക്കോട്: 46-ാമത് സംസ്ഥാന അന്തര്‍ ജില്ലാ സബ്ജൂനിയര് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എ ഗ്രൂപ്പില്‍ നിന്ന് മൂന്നു മത്സരങ്ങള്‍ വിജയിച്ച് ഒന്‍പത് പോയിന്റ നേടി കണ്ണൂര്‍ സെമിയിലേക്ക് യോഗ്യത നേടി. രണ്ടാം ദിനത്തില്‍ തിരുവനന്തപുരവും പത്തനംതിട്ടയും തമ്മില്‍ നടന്ന ആദ്യ മത്സരം ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ അവസാനിച്ചു.
നാലാം നമ്പറുകരാണ് സ്കോര്‍ ചെയ്തത്. തിരുവനന്തപുരത്തിന്റെ നാലാം നമ്പര്‍ ഷോണ്‍ എം. ലോറന്‍സിന്റെ ഗോളിന് പത്തനംതിട്ടയുടെ നാലാം നമ്പറുകാരന് അല്ഡ്രിച്ച് ബൈജുവിന്റെയാണ് മടക്കഗോള്‍. തുടര്‍ന്നു നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്ക് കാസര്‍കോട് വയനാടിനെ തറപറ്റിച്ചു.
വയനാടിന്റെ ദുര്‍ബലമായ ഡിഫന്‍സ് നിര ഭേദിച്ച് കാസര്‍കോഡ് തുടര്‍ച്ചയായി ഗോളുകള്‍ നേടി. വൈകീട്ട് എറണാകുളവും കണ്ണൂരും തമ്മില്‍ നടന്ന മത്സത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കണ്ണൂര്‍ വിജയിച്ചു. കോട്ടയവും ഇടുക്കിയും തമ്മില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് കോട്ടയം വിജയിച്ചു. ഇന്ന് രാവിലെ ഏഴിന് തിരുവനന്തപുരവും വയനാടും 8.30ന് പത്തനംത്തിട്ടയും കാസര്‍കോടും തമ്മിലുള്ള മത്സരങ്ങള്‍ നടക്കും. വൈകീട്ട് മൂന്നിന് തിരുവനന്തപുരം കാസര്‍കോടിനേയും 4.30ന് വയനാട് പത്തനംതിട്ടയേയും നേരിടും.
Tags : Sub-junior football NattuVishasham DistrictNews