പാലാ തെക്കേക്കരയിലെ കുമാരനാശാന് സ്മാരക പ്രതിമയുടെ തറക്കല്ലിടീലിനോടനുബന്ധിച്ച് നടത്തിയ സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ ഉദ്ഘാടനം ചെയ്
പാലാ: മഹാകവി കുമാരനാശാന്റെ പ്രതിമ തറക്കല്ലിടീല്‍ വേദിയില്‍ കൊണ്ടും കൊടുത്തും കൗണ്‍സിലര്‍മാര്‍. എല്ലാം ആസ്വദിച്ച് സദസും.
ഇന്നലെ പന്ത്രണ്ടാംമൈല് കുട്ടികളുടെ പാര്‍ക്കിനു സമീപമുള്ള സമ്മേളനവേദി ഒടുവില്‍ കുമാരനാശാന്റെ കവിതകളെക്കാള്‍ പാലാ നഗരസഭയുടെ തത്സമയ രാഷ്ട്രീയചിത്രം അവതരണ വേദിയായി മാറി. കല്ലിടീലിനുശേഷം സമ്മേളനം തുടങ്ങി മൈക്ക് കൈമാറിയതോടെ ആരാണ് വിതച്ചത്, ആരാണ് കൊയ്യുന്നത് എന്ന ചോദ്യത്തിന് ഉത്തരമന്വേഷിക്കുന്ന പൊതുസമ്മേളനമായി രൂപം മാറി.
നഗരസഭയുടെ എട്ട് ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന പ്രതിമയെക്കുറിച്ച് സംസാരിക്കവെയാണ് കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം പേരെടുത്തു പറയാതെ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറത്തേക്കു കടന്നത്. വിതയ്ക്കുന്നവന് കൊയ്യുന്നില്ല എന്നു തുടങ്ങിയ പ്രസംഗം പിന്നീട് നേരേ പ്രതിമയുടെ ഉദ്ഘാടന കാര്യത്തിലേക്ക് കടന്നു. ആറുമാസത്തിനുള്ളില്‍ പ്രതിമ പൂര്‍ത്തിയായില്ലെങ്കില്‍ ഉദ്ഘാടനം ചെയ്യാന്‍ വേറെ ചെയര്‍പേഴ്സണ്‍ വരേണ്ടിവന്നേക്കാമെന്നും അഭിപ്രായപ്പെട്ടു.
തറക്കല്ലിട്ടത് മായാ രാഹുലാണെങ്കില്‍ ഉദ്ഘാടനം ചെയ്യാനും മായാ രാഹുല്‍ തന്നെയെത്തുമെന്ന് മുന്‍ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ തിരിച്ചടിച്ചു. ഈ പ്രതിമയുടെ പിന്നില്‍ ഇപ്പോഴുള്ളവരുടെയും മുന്‍കാല നഗരസഭാ നേതൃത്വത്തിന്റെയും കൂട്ടായ പരിശ്രമമുണ്ടെന്ന് വികസന മുന്നണി കണ്‍വീനര്‍ ബിജു പാലൂപ്പടവില് പറഞ്ഞു.
നമ്മളെല്ലാം ഇന്നല്ലെങ്കില്‍ നാളെ പോകേണ്ടവരാണെന്നും അപ്പോഴും ഈ ഗുരുവും കുമാരനാശാന് പ്രതിമയും ഗുരുമന്ദിരവുമൊക്കെ ഇവിടെ കാണുമെന്നും ആരു തറക്കല്ലിട്ടാലും ഉദ്ഘാടനം നടത്തിയാലും പ്രശ്നമല്ലെന്നും ചടങ്ങില്‍ പ്രസംഗിച്ച ഷോണ്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു.
Tags : NattuVishesham DistrictNews