എസ്എംവൈഎം കൊഴുവനാല്‍ ഫൊറോനയുടെയും അല്‍ഫോന്‍സാഗിരി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ അല്‍ഫോന്‍സാഗിരി സെന്റ് അല്‍ഫോന്‍സ പള്ളിയില്‍ നടന്ന മഹാ യുവജന
അല്‍ഫോന്‍സാഗിരി: എസ്എംവൈഎം കൊഴുവനാല്‍ ഫൊറോനയുടെയും അല്‍ഫോന്‍സാഗിരി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ മഹാ യുവജനസമ്മേളനം അല്‍ഫോന്‍സാഗിരി സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ നടന്നു.
എസ്എംവൈഎം കൊഴുവനാല്‍ ഫൊറോന രക്ഷാധികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങളെ വിശ്വാസത്തിലും നേതൃത്വത്തിലും സാമൂഹിക ഉത്തരവാദിത്വത്തിലും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
എസ്എംവൈഎം പാലാ രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഗ്ലോബല്‍ പ്രസിഡന്റ് സാം സണ്ണി ഓടക്കല്‍, ജനറല്‍ സെക്രട്ടറി സോന എ. മാത്യു , ഫാ. ജീമോന്‍ പനച്ചിക്കല്‍കരോട്ട് എന്നിവര്‍ പ്രസംഗിച്ചു. ഫൊറോന ഡയറക്ടര്‍ ഫാ. ജോണ്‍ വയലില്‍, യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോണ്‍ കുറ്റാരപ്പള്ളില്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. ലീഡര്‍ഷിപ്പ് പരിശീലനത്തിന് അലക്സ് ടെഡി ജോസ് നേതൃത്വം നല്കി.
പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു കാപ്പിപ്പൊടി ബാന്റിന്റെ സംഗീതാവതരണം. ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍നിന്നുള്ള 158 യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.
Tags : NattuVishesham DistrictNews