ചങ്ങനാശേരി അതിരൂപതാ മാതൃവേദി 46-ാം ജന്മദിന സമ്മേളനം വിളംബരദീപം മാതൃവേദി അതിരൂപതാ പ്രസിഡന്റ് ഡോ. റോസമ്മ സോണി തെളിക്കുന്നു.
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മാതൃവേദി 46-ാം ജന്മദിന സമ്മേളനം ജനനി -26 കോട്ടയം പുഷ്പഗിരി സെന്റ് ജോസഫ് പള്ളിയില്‍ 20ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് അതിരൂപതാസമിതിയുടെ നേതൃത്വത്തില്‍ വിളംബരദീപം തെളിച്ചു.
അതിരൂപതാഡയറക്ടര് ഫാ. ജോസഫ് പാറയ്ക്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മാതൃവേദി അതിരൂപതാ പ്രസിഡന്റ് ഡോ. റോസമ്മ സോണി ദീപം തെളിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ 18 ഫൊറോനകളിലെ 250 ഇടവകകളില്‍നിന്ന് 1000 ത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. റോയി കപ്പാങ്കല്‍, ഫാ. ചെറിയാന് കക്കുഴി, ഗ്രേസി സഖറിയ, സാലി ജോജി, അനു ഷിജോ, സിബി മാത്യു, ലാലി ഇളപ്പുങ്കല്‍, സിബി മുക്കാടന്‍, ജോളി തോമസ്, മോളി ലൂയിസ്, ജോഷി കൊല്ലാപുരം എന്നിവര്‍ പ്രസംഗിച്ചു.
Tags : District News Nattuvishesham Mathruvedi's 46th Anniversary