വാഴപ്പള്ളി പഞ്ചായത്തില്‍ ആരംഭിച്ച ലീഗല്‍ എയ്ഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം ജഡ്ജ് കെ. സനില്‍കുമാര്‍ നിര്‍വഹിക്കുന്നു.
ചങ്ങനാശേരി: താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും വാഴപ്പള്ളി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ എല്ലാ മാസത്തെയും രണ്ടാം വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് മൂന്നിനുശേഷം ലീഗല്‍ എയ്ഡ് ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു.
നാളുകളായി പരിഹാരം കണ്ടെത്താന്‍ കഴിയാതിരുന്ന കേസുകള്‍ അദാലത്തില്‍ പരിഗണിക്കും. ലീഗല്‍ എയ്ഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം കോട്ടയം ഡിഎല്‍എസ്എ ചെയര്മാന് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.സനില്‍കുമാര്‍ നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡിഎല്‍എസ്എ ജില്ലാ സെക്രട്ടറി അത്തിക് റഹ്മാന്, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്മാന് രഞ്ജിത്ത് കൃഷ്ണന് എന്‍, മടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ ടോമി, പഞ്ചായത്ത് മെംബർമാരായ ഷേര്‍ലി തോമസ്, ജസ്റ്റിന് പാലത്തിങ്കല്‍, വര്‍ഗീസ് ആന്റണി, ടി.ഡി. സാജപ്പന്, ലൈസാമ്മ ആന്റണി, സനല്‍ കുമാര്‍, എസ്.എ. രാജീവ്, ഡയാനമോള്, സിനി സിബി, ശോഭാ ബാബു, റോസമ്മ ജയിംസ്, ജോസഫ് ആന്റണി, സ്മിത മാത്യു, കെ.ഒ. ഏബ്രഹാം, പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ ഡി എന്നിവര്‍ പ്രസംഗിച്ചു.
Tags : District News Nattuvishesham Legal Adalat Vazhappally