Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sub-junior Football

Kozhikode

സം​സ്ഥാ​ന സ​ബ് ജൂ​നി​യ​ര്‍ ഫു​ട്‌​ബോ​ള്‍: കാ​സ​ര്‍​കോ​ടും സെ​മി​യി​ല്‍

കോ​ഴി​ക്കോ​ട്: 46-ാമ​ത് സം​സ്ഥാ​ന അ​ന്ത​ര്‍ ജി​ല്ലാ സ​ബ് ജൂ​നി​യ​ര്‍ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ബി ​ഗ്രൂ​പ്പി​ല്‍ നി​ന്ന് കാ​സ​ര്‍​കോ​ട് സെ​മി​ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.

എ ​ഗ്രൂ​പ്പി​ല്‍ നി​ന്ന് ക​ണ്ണൂ​ര്‍ നേ​ര​ത്തെ യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. ഇ​തോ​ടെ മ​ല​ബാ​റി​ല്‍ നി​ന്നു​ള്ള ര​ണ്ടു ടീ​മു​ക​ള്‍ സെ​മി​യി​ല്‍ സ്ഥാ​നം ഉ​റ​പ്പാ​ക്കി. ഇ​ന്ന​ലെ​രാ​വി​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് തി​രു​വ​ന​ന്ത​പു​രം വ​യ​നാ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.​

പ​ത്ത​നം​തി​ട്ട​യും കാ​സ​ര്‍​കോ​ടും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ല്‍ കാ​സ​ര്‍​കോ​ട് വി​ജ​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​വും കാ​സ​ര്‍​കോ​ടും ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​രം ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ലാ​യി.​വ​യ​നാ​ടും പ​ത്ത​നം​തി​ട്ട​യും ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ മൂ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ള്‍​ക്ക് വ​യ​നാ​ട് പ​ത്ത​നം​തി​ട്ട​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

Latest News

Corehub Up