Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Subhash Chandra

ഡ​ൽ​ഹി​യി​ലെ ആ​ഡം​ബ​ര ബം​ഗ്ലാ​വ് 1,260 കോ​ടി രൂ​പ​യ്ക്ക് വി​റ്റ് സു​ഭാ​ഷ് ച​ന്ദ്ര

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ റി​യ​ൽ എ​സ്റ്റേ​റ്റ് ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വി​ല​കൂ​ടി​യ ഇ​ട​പാ​ടു​ക​ളി​ലൊ​ന്നി​ന് രാ​ജ്യ​ത​ല​സ്ഥാ​നം സാ​ക്ഷി​യാ​കു​ന്നു. എ​സ്സ​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും സീ ​എ​ന്‍റ​ർ​ടൈ​ൻ​മെ​ന്റ് സ്ഥാ​പ​ക​നു​മാ​യ സു​ഭാ​ഷ് ച​ന്ദ്ര, ഡ​ൽ​ഹി​യി​ലെ അ​തീ​വ സു​ര​ക്ഷാ ആ​ഡം​ബ​ര മേ​ഖ​ല​യാ​യ ലു​ട്യ​ൻ​സ് സോ​ണി​ലു​ള്ള ത​ന്‍റെ വ​സ​തി 1,260 കോ​ടി രൂ​പ​യ്ക്ക് വി​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ വ്യ​വ​സാ​യ കു​ടും​ബ​മാ​ണ് ഈ ​ഭീ​മ​ൻ തു​ക​യ്ക്ക് ബം​ഗ്ലാ​വ് സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു

വാ​ങ്ങി​യ ആ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ നി​ല​വി​ൽ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഡ​ൽ​ഹി കൊ​ണാ​ട്ട് പ്ലേ​സി​നും ഇ​ന്ത്യ ഗേ​റ്റി​നും സ​മീ​പ​മു​ള്ള ഭ​ഗ​വാ​ൻ ദാ​സ് റോ​ഡി​ൽ, ഏ​ക​ദേ​ശം 2.8 ഏ​ക്ക​റി​ലാ​യി പ​ര​ന്നു​കി​ട​ക്കു​ന്ന​താ​ണ് ഈ ​ആ​ഡം​ബ​ര വ​സ​തി. ഭാ​ര​ത് മ​ണ്ഡ​പ​ത്തി​നും മ​ണ്ഡി ഹൗ​സി​നും തൊ​ട്ട​ടു​ത്താ​യാ​ണ് ഈ ​പ്രോ​പ്പ​ർ​ട്ടി സ്ഥി​തി ചെ​യ്യു​ന്ന​ത്. 2015-ൽ 304 ​കോ​ടി രൂ​പ​യ്ക്കാ​ണ് സു​ഭാ​ഷ് ച​ന്ദ്ര ഈ ​ബം​ഗ്ലാ​വ് വാ​ങ്ങി​യി​രു​ന്ന​ത്. വെ​റും 11 വ​ർ​ഷ​ത്തി​നു​ള്ളി​ൽ വ​സ്തു​വി​ന്‍റെ മൂ​ല്യ​ത്തി​ൽ നാ​ലി​ര​ട്ടി​യോ​ളം (ഏ​ക​ദേ​ശം 314 ശ​ത​മാ​നം) വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ധി​കാ​ര കേ​ന്ദ്ര​മാ​യ ലു​ട്യ​ൻ​സ് മേ​ഖ​ല​യി​ൽ ആ​കെ 3,000 ബം​ഗ്ലാ​വു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും രാ​ഷ്ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി, കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​ർ, ന​യ​ത​ന്ത്ര​ജ്ഞ​ർ എ​ന്നി​വ​ർ​ക്ക് താ​മ​സി​ക്കാ​നാ​യു​ള്ള സ​ർ​ക്കാ​ർ വ​ക പ്രോ​പ്പ​ർ​ട്ടി​ക​ളാ​ണ്. ഇ​തി​ൽ വെ​റും 600 എ​ണ്ണം മാ​ത്ര​മാ​ണ് പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളു​ടെ​യും മു​ൻ രാ​ജ​കു​ടും​ബ​ങ്ങ​ളു​ടെ​യും പ​ക്ക​ലു​ള്ള സ്വ​കാ​ര്യ സ്വ​ത്തു​ക്ക​ൾ. പൈ​തൃ​ക ത​നി​മ​യും ഹ​രി​താ​ഭ​യും നി​ല​നി​ർ​ത്താ​ൻ ഈ ​മേ​ഖ​ല​യി​ൽ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ൾ​ക്കും ഘ​ട​ന മാ​റ്റു​ന്ന​തി​നും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്.

Latest News

Corehub Up