Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Subhash Chandra:

സു​ഭാ​ഷ് ച​ന്ദ്ര​യ്ക്കു തി​രി​ച്ച​ടി വാ​യ്പാതി​രി​ച്ച​ട​വ് നി​ർ​ദേ​ശ​ത്തി​നു സ്റ്റേ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: സീ ​​​​​ഗ്രൂ​​​​​പ്പ് സ്ഥാ​​​​​പ​​​​​ക​​​​​നും ബി​​​​​ജെ​​​​​പി മു​​​​​ൻ എം​​​​​പി​​​​​യു​​​​​മാ​​​​​യ സു​​​​​ഭാ​​​​​ഷ് ച​​​​​ന്ദ്ര​​​​​യു​​​​​ടെ വ്യ​​​​​ക്തി​​​​​ഗ​​​​​ത പാ​​​​​പ്പ​​​​​ര​​​​​ത്ത കേ​​​​​സി​​​​​ൽ ഓ​​​​​ഗ​​​​​സ്റ്റ് 25ലെ ​​​​​ഉ​​​​​ത്ത​​​​​ര​​​​​വ് ദേ​​​​​ശീ​​​​​യ ക​​​​​മ്പ​​​​​നി ലോ ​​​​​ട്രൈ​​​​​ബ്യൂ​​​​​ണ​​​​​ലി​​​​​ന്‍റെ (എ​​​​​ൻ​​​​​സി​​​​​എ​​​​​ൽ​​​​​ടി) അ​​​​​ഞ്ചം​​​​​ഗ​​​​​ബെ​​​​​ഞ്ച് സ്റ്റേ ​​​​​ചെ​​​​​യ്തു.

കേ​​​​​സി​​​​​ൽ മു​​​​​മ്പു​​​​​ണ്ടാ​​​​​യ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​യ ഭൂ​​​​​രി​​​​​പ​​​​​ക്ഷ അ​​​​​ഭി​​​​​പ്രാ​​​​​യം ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ന്നു ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യ ബെ​​​​​ഞ്ച്, കേ​​​​​സ് വീ​​​​​ണ്ടും ആ​​​​​ദ്യാ​​​​​വ​​​​​സാ​​​​​നം കേ​​​​​ൾ​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​ക​​​​​യും ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട എ​​​​​ല്ലാ ക​​​​​ക്ഷി​​​​​ക​​​​​ൾ​​​​​ക്കും നോ​​​​​ട്ടീ​​​​​സ് അ​​​​​യ​​​​​യ്ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. കൂ​​​​​ടാ​​​​​തെ, ഇ​​​​​ട​​​​​ക്കാ​​​​​ല ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ലൂ​​​​​ടെ സു​​​​​ഭാ​​​​​ഷ് ച​​​​​ന്ദ്ര ത​​​​​ന്‍റെ സ്വ​​​​​ത്തു​​​​​ക്ക​​​​​ൾ നേ​​​​​രി​​​​​ട്ടോ അ​​​​​ല്ലാ​​​​​തെ​​​​​യോ കൈ​​​​​മാ​​​​​റ്റം ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ൽ​​​​​നി​​​​​ന്ന് വി​​​​​ല​​​​​ക്കേ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.

ഇ​​​​​ന്ത്യാ​​​​​ബു​​​​​ൾ​​​​​സ് ഹൗ​​​​​സിം​​​​​ഗ് ഫി​​​​​നാ​​​​​ൻ​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡ് ന​​​​​ൽ​​​​​കി​​​​​യ ഹ​​​​​ർ​​​​​ജി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് സു​​​​​ഭാ​​​​​ഷ് ച​​​​​ന്ദ്ര​​​​​യ്ക്കെ​​​​​തി​​​​​രേ വ്യ​​​​​ക്തി​​​​​ഗ​​​​​ത പാ​​​​​പ്പ​​​​​ര​​​​​ത്ത ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്. ബാ​​​​​ങ്കു​​​​​ക​​​​​ൾ​​​​​ക്കും ധ​​​​​ന​​​​​കാ​​​​​ര്യ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മാ​​​​​യി സു​​​​​ഭാ​​​​​ഷ് ച​​​​​ന്ദ്ര ന​​​​​ൽ​​​​​കാ​​​​​നു​​​​​ള്ള 22,006.57 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ വാ​​​​​യ്പ​​​​​യ്ക്കു പ​​​​​ക​​​​​രം വെ​​​​​റും 6.25 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ തി​​​​​രി​​​​​ച്ച​​​​​ട​​​​​വ് പ​​​​​ദ്ധ​​​​​തി​​​​​യാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം ഈ ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്.

താ​​​​​ൻ വാ​​​​​യ്പ​​​​​യെ​​​​​ടു​​​​​ത്ത​​​​​യാ​​​​​ള​​​​​ല്ലെ​​​​​ന്നും എ​​​​​സ്സെ​​​​​ൽ ഗ്രൂ​​​​​പ്പ് ക​​​​​മ്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ വ്യ​​​​​ക്തി​​​​​ഗ​​​​​ത ഗാ​​​​​ര​​​​​ന്‍റ​​​​​ർ മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്നും ക്ലെ​​​​​യിം തു​​​​​ക​​​​​യി​​​​​ൽ വ​​​​​ലി​​​​​യൊ​​​​​രു ഭാ​​​​​ഗം ഇ​​​​​തി​​​​​ന​​​​​കം തീ​​​​​ർ​​​​​പ്പാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും സു​​​​​ഭാ​​​​​ഷ് ച​​​​​ന്ദ്ര അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​ണ്ട്. ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ ഇ​​​​​തു​​​​​വ​​​​​രെ 43,000 കോ​​​​​ടി രൂ​​​​​പ തി​​​​​രി​​​​​ച്ച​​​​​ട​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും ത​​​​​നി​​​​​ക്കെ​​​​​തി​​​​​രാ​​​​​യ ബാ​​​​​ധ്യ​​​​​ത കേ​​​​​വ​​​​​ലം 3,992 കോ​​​​​ടി രൂ​​​​​പ മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ക​​​​​ഴി​​​​​ഞ്ഞ​​​​​മാ​​​​​സം അ​​​​​വ​​​​​സാ​​​​​നം പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട വീ​​​​​ഡി​​​​​യോ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

Latest News

Corehub Up