ശിവഗംഗ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഇ.എം. സുദർശന നാച്ചിയപ്പൻ (79) അന്തരിച്ചു.
സംസ്കാരം ഇന്ന് ശിവഗംഗ ജില്ലയിലെ ഏർവാടിയിൽ നടക്കും. 1999ൽ ശിവഗംഗയിൽനിന്ന് നാച്ചിയപ്പൻ ലോക്സഭാംഗമായി.
മുതിർന്ന നേതാവ് പി. ചിദംബരത്തെയാണ് അന്ന് നാച്ചിയപ്പൻ പരാജയപ്പെടുത്തിയത്. 2013 മുതൽ 2014വരെ കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രിയായിരുന്നു.രണ്ടു തവണ രാജ്യസഭാംഗമായി. 1969ലാണു കോൺഗ്രസിൽ ചേർന്നത്.