Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SuddenHalt

അ​തി​വേ​ഗം - വി​ധി ശോ​കം! ജീ​വി​തം ജാ​മാ​കും!

കൊച്ചേട്ടന്‍റെ കത്ത്

പ്രി​യ ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,

ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​നി​ന്നു കോ​ട്ട​യ​ത്തേ​ക്കു​വരുന്ന വഴി. പി​ന്നി​ൽ​നി​ന്ന് ചെ​വി​പൊ​ട്ടു​ന്ന ഹോ​ണ​ടി. ഒ​രു കാ​റാ​ണ്. യു​വാ​ക്ക​ളാ​ണ്. ക​ളി​യും ചി​രി​യും ബ​ഹ​ള​വും ! ഞ​ങ്ങ​ൾ കാ​ർ ഒ​തു​ക്കി കൊ​ടു​ത്തു. അ​തി​വേ​ഗ​ത്തി​ൽ ഇ​ര​ച്ചു​ക​യ​റി ആ ​കാ​ർ മു​ന്നോ​ട്ടു​കു​തി​ച്ചു! എ​ന്നാ​ൽ, എ​തി​ർ​വ​ശ​ത്തു​നി​ന്നും വ​ന്ന ബ​സി​നു മു​ന്നി​ൽ വി​ല​ങ്ങാ​യി ആ ​കാ​ർ നി​ർ​ത്തേ​ണ്ടി​വ​ന്നു! ഏ​താ​ണ്ട് 20 മി​നി​റ്റോ​ളം ഗ​താ​ഗ​തം ജാ​മാ​യി!

കൂ​ട്ടു​കാ​രേ, ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ന​മ്മു​ടെ കേ​ര​ള​ത്തി​ൽ ചി​ല യു​വാ​ക്ക​ളു​ടെ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ് മൂ​ലം ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത് എ​ത്ര പേ​ർ​ക്കാ​ണ്? വാഹനമോടിച്ചിരുന്നവരുടെ പ്രാ​യം 18, 17, 16 വ​യ​സാ​ണ് എ​ന്ന​ത്, ആ ​പ്രാ​യ​ത്തി​ലേ​ക്കെ​ത്തു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും വ​ള​രെ ഗൗ​ര​വ​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ചി​ല കു​ട്ടി​ക​ൾ ലൈ​സ​ൻ​സി​ല്ലാ​തെ ബൈ​ക്കും കാ​റും ഓ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി, അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ​ക്കൂ​ടി ജ​യി​ലി​ലാ​ക്കു​ക​യാ​ണ്.

ന​മ്മി​ൽ പ​ല​രും വി​ചാ​രി​ക്കു​ന്ന​ത് അ​തി​വേ​ഗം വാ​ഹ​നം ഓ​ടി​ച്ചാ​ൽ അ​തി​വേ​ഗം ല​ക്ഷ്യ​ത്തി​ലെ​ത്തും എ​ന്നാ​ണ്. എ​ന്നാ​ൽ, ഒ​രു ഡ്രൈ​വ​റു​ടെ ഏ​റ്റ​വും വ​ലി​യ മ​ണ്ട​ൻ ധാ​ര​ണ​യാ​ണി​ത്! ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ വാ​ഹ​ന​പ്പെ​രു​പ്പം ന​മ്മെ ഞെ​ട്ടി​ക്കും! 2014-ൽ ​കേ​ര​ള​ത്തി​ൽ 85-90 ല​ക്ഷം വാ​ഹ​ന​ങ്ങ​ളാ​ണ് വാ​ങ്ങി​യ​ത്. എ​ന്നാ​ൽ, 2024-26 ൽ ​അ​ത് 165 - 172 ല​ക്ഷം വാ​ഹ​ന​ങ്ങ​ളാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 85 ശ​ത​മാ​നം മു​ത​ൽ 95 ശ​ത​മാ​നം വ​രെ പെ​രു​കി​യ​പ്പോ​ൾ അ​വ ഓ​ടി​ക്കേ​ണ്ട റോ​ഡു​ക​ൾ 8 ശ​ത​മാ​നം മു​ത​ൽ 15 ശ​ത​മാ​നം വ​രെ മാ​ത്ര​മാ​ണ് വി​ക​സി​ച്ച​ത്! അ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ പെ​രു​കി, റോ​ഡു​ക​ൾ പെ​രു​കി​യി​ല്ല!

ഒ​രു വീ​ട്ടി​ൽ പ​ണ്ട് എ​ല്ലാ​വ​ർ​ക്കും​കൂ​ടി ഒ​രു വാ​ഹ​നം ആ​യി​രു​ന്ന​ത്, ഇ​ന്ന് ഓ​രോ അം​ഗ​ത്തി​നും പ്ര​ത്യേ​ക​വാ​ഹ​നം എ​ന്ന നി​ല​യി​ലേ​ക്ക് വ​ള​രു​ക​യാ​ണ്. ഇ​തെ​ല്ലാം​കൂ​ടി മ​ര്യാ​ദ​യ്ക്ക് ഓ​ടി​ക്കാ​ൻ​ത​ന്നെ സ്ഥ​ല​മി​ല്ലാ​ത്ത റോ​ഡു​ക​ളി​ൽ മ​ത്സ​ര​യോ​ട്ടം ന​ട​ത്തു​ന്ന​വ​ർ, അ​വ​രു​ടെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, മ​റ്റു പ​ല​രു​ടെ​യും യാ​ത്ര, ജീ​വി​ത​യാ​ത്ര​വ​രെ മു​ട​ക്കു​ക​യും ചെ​യ്യും എ​ന്നാ​ണ് അ​ടു​ത്തി​ടെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത്! അ​തി​നാ​ൽ, ""എ​ത്ര​യും വേ​ഗം ല​ക്ഷ്യ​ത്തി​ലെ​ത്തു​ക എ​ന്ന​ല്ല, ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യി ല​ക്ഷ്യ​ത്തി​ലെ​ത്തു​ക ''എ​ന്ന​താ​ക​ണം ന​മ്മു​ടെ ല​ക്ഷ്യം! അ​തി​നാ​ൽ, "അ​തി​വേ​ഗം' ഹ​ര​മാ​ക്കു​ന്ന​വ​ർ "ബ​ഹു​ദൂ​രം' എ​ത്തി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, അ​വ​രു​ടെ വി​ധി ശോ​ക​മാ​യി, ജീ​വി​തം​ത​ന്നെ ജാ​മാ​യി മാ​റു​ക​യും ചെ​യ്യും.

"സീ​റ്റ് ബെ​ൽ​റ്റ്'! "കീ​പ് ലെ​ഫ്റ്റ്!' "ഹെ​ൽ​മ​റ്റ്!' എ​ന്ന ചെ​റി​യ വാ​ക്കു​ക​ൾ ഡ്രൈ​വിം​ഗി​ന്‍റെ വ​ലി​യ നി​യ​മ​ങ്ങ​ളാ​ണ്. അ​ത് ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ സു​ര​ക്ഷ​യ്ക്കു​വേ​ണ്ടി​യ​ല്ല, വാ​ഹ​ന​യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ്. അ​ത്ര​യും പ​ര​മ​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ൾ ക​ർ​ശ​ന നി​യ​മ​മാ​ക്കേ​ണ്ട ഗ​തി​കേ​ട് ഈ ​സാ​ക്ഷ​ര​കേ​ര​ള​ത്തി​ന്‍റെ നാ​ണ​ക്കേ​ടാ​ണ്! ആ​രും നി​ർ​ബ​ന്ധി​ക്കാ​തെ എ​ല്ലാ​വ​രും ചെ​യ്യേ​ണ്ട​ത​ല്ലേ, അ​തെ​ല്ലാം. കു​റേ​ക്കാ​ലം മു​ൻ​പ് എ​ന്‍റെ ഒ​രു മു​തി​ർ​ന്ന അ​ധ്യാ​പ​ക​ൻ എ​ന്നോ​ടൊ​പ്പം കാ​റി​ൽ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്നു.

എ​ന്‍റെ ഡ്രൈ​വിം​ഗ് പി​ഴ​വു​ക​ൾ അ​ദ്ദേ​ഹം തി​രു​ത്തി​ത്ത​ന്ന​ത് മൂ​ന്നു കാ​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. ഒ​ന്ന്: റോ​ഡ് ന​മ്മു​ടെ പി​തൃ​സ്വ​ത്ത​ല്ല. റോ​ഡി​ന്‍റെ പ​കു​തി​മാ​ത്ര​മേ നമു​ക്ക് അ​വ​കാ​ശ​മാ​യു​ള്ളൂ. മ​റു​പ​കു​തി എ​തി​രേ​വ​രു​ന്ന​വ​ർ​ക്കു​ള്ള​താ​ണ്. ര​ണ്ട്: ആം​ബു​ല​ൻ​സ​ല്ലാ​തെ, അ​തി​വേ​ഗ​ത്തി​ൽ നി​ന്‍റെ മു​ന്നി​ലും പി​ന്നി​ലും ചീ​റി​പ്പാ​ഞ്ഞു​വ​രു​ന്ന​വ​ർ, എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ന​മ്മു​ടെ വാ​ഹ​ന​ത്തെ ഇ​ടി​ച്ചേ​ക്കാം. ജാ​ഗ്ര​തൈ! മൂ​ന്ന്: നി​ങ്ങ​ൾ ഉ​ട​നേ​ത​ന്നെ ശ്മ​ശാ​ന​ത്തി​ലേ​ക്ക് ചെ​ല്ലേ​ണ്ട​തി​ല്ല. അ​വി​ടെ​യാ​രും നി​ങ്ങ​ളെ കാ​ത്തി​രി​പ്പി​ല്ല. സ​ര​സ​മാ​ണെ​ങ്കി​ലും ഈ ​മൂ​ന്നു കാ​ര്യ​ങ്ങ​ളി​ൽ ഒ​രു ഡ്രൈ​വ​റു​ടെ ശീ​ല​ങ്ങ​ളു​ണ്ട്!

കൂട്ടു​കാ​രേ, കൂ​ട്ടു​കൂ​ടി, കൂ​ട്ട​മാ​യി റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്പോ​ൾ, അ​ശ്ര​ദ്ധ​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്പോ​ൾ, മൊ​ബൈ​ൽ നോ​ക്കി​ക്കൊ​ണ്ട് റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്പോ​ൾ അ​തി​വേ​ഗ​ത്തി​ൽ സൈ​ക്കി​ൾ ഓ​ടി​ക്കു​ന്പോ​ൾ, മ​ര്യാ​ദ​യി​ല്ലാ​തെ റോ​ഡി​ൽ പെ​രു​മാ​റു​ന്പോ​ൾ.. ഓ​ർ​ക്കാം, ഈ ​വ​ഴി എ​ന്‍റേ​തു മാ​ത്ര​മ​ല്ല, നി​ന്‍റേ​തും​കൂ​ടി​യാ​ണ്. ന​മ്മു​ടെ സ​ഹ​യാ​ത്ര ന​മു​ക്ക് സ​ഹ​ന​യാ​ത്ര​യാ​കാ​തി​രി​ക്ക​ട്ടെ.

ആ​ശം​സ​ക​ളോ​ടെ, സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

Latest News

Corehub Up