ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ബോളിവുഡ് നടൻ സുദേഷ് ബെറി. പ്രധാനമന്ത്രി മോദി വിഷ്ണുഭഗവാന്റെ അവതാരമാണെന്നും അവസരം ലഭിച്ചാൽ അദ്ദേഹത്തിന്റെ കാൽ കഴുകി ആ വെള്ളം കുടിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിനിടെ സുദേഷ് ബെറി പറഞ്ഞു.
"നാം ദൈവത്തെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ആരാധിക്കാറില്ലേ, അതുപോലെയാണ് ഞാൻ മോദിജിയെയും കാണുന്നത്. രാഷ്ട്രീയത്തിന് അതീതമായി ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അവസരം ലഭിച്ചാൽ അദ്ദേഹത്തിന്റെ കാൽ കഴുകി വെള്ളം കുടിക്കാൻ ആഗ്രഹമുണ്ട്," സുദേഷ് ബെറി വ്യക്തമാക്കി.
ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി' പ്രവർത്തകരെയും അഭിമുഖത്തിൽ സുദേഷ് ബെറി രൂക്ഷമായി വിമർശിച്ചു. പ്രതിഷേധങ്ങൾ നടത്തി രാജ്യത്തെ പിന്നോട്ട് അടിക്കുന്നതിന് പകരം മുതിർന്ന പൗരന്മാർക്കായി വയോജന കേന്ദ്രങ്ങളോ കുട്ടികൾക്കായി പാർക്കുകളോ നിർമിച്ച് ജനങ്ങളെ സേവിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.