x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ദി​യു​ടെ കാ​ൽ ക​ഴു​കി വെ​ള്ളം കു​ടി​ക്ക​ണം, അ​ദ്ദേ​ഹം വി​ഷ്ണു​വി​ന്‍റെ അ​വ​താ​രം: ബോ​ളി​വു​ഡ് താ​രം സു​ദേ​ഷ് ബെ​റി

ഓൺലൈൻ ഡെസ്ക്
Published: July 30, 2026 09:04 PM IST | Updated: July 30, 2026 09:04 PM IST

പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വാ​നോ​ളം പു​ക​ഴ്ത്തി ബോ​ളി​വു​ഡ് ന​ട​ൻ സു​ദേ​ഷ് ബെ​റി. പ്ര​ധാ​ന​മ​ന്ത്രി മോ​ദി വി​ഷ്ണു​ഭ​ഗ​വാ​ന്‍റെ അ​വ​താ​ര​മാ​ണെ​ന്നും അ​വ​സ​രം ല​ഭി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ൽ ക​ഴു​കി ആ ​വെ​ള്ളം കു​ടി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ഒ​രു പോ​ഡ്‌​കാ​സ്റ്റ് അ​ഭി​മു​ഖ​ത്തി​നി​ടെ സു​ദേ​ഷ് ബെ​റി പ​റ​ഞ്ഞു.

"നാം ​ദൈ​വ​ത്തെ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ലെ​ങ്കി​ലും ആ​രാ​ധി​ക്കാ​റി​ല്ലേ, അ​തു​പോ​ലെ​യാ​ണ് ഞാ​ൻ മോ​ദി​ജി​യെ​യും കാ​ണു​ന്ന​ത്. രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ഒ​രു മ​നു​ഷ്യ​നെ​ന്ന നി​ല​യി​ൽ ഞാ​ൻ അ​ദ്ദേ​ഹ​ത്തെ ബ​ഹു​മാ​നി​ക്കു​ന്നു. അ​വ​സ​രം ല​ഭി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ൽ ക​ഴു​കി വെ​ള്ളം കു​ടി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്," സു​ദേ​ഷ് ബെ​റി വ്യ​ക്ത​മാ​ക്കി. 

ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി' പ്ര​വ​ർ​ത്ത​ക​രെ​യും അ​ഭി​മു​ഖ​ത്തി​ൽ സു​ദേ​ഷ് ബെ​റി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തി രാ​ജ്യ​ത്തെ പി​ന്നോ​ട്ട് അ​ടി​ക്കു​ന്ന​തി​ന് പ​ക​രം മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി വ​യോ​ജ​ന കേ​ന്ദ്ര​ങ്ങ​ളോ കു​ട്ടി​ക​ൾ​ക്കാ​യി പാ​ർ​ക്കു​ക​ളോ നി​ർ​മി​ച്ച് ജ​ന​ങ്ങ​ളെ സേ​വി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.  

Tags : SudeshBerry BollywoodActor LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up