Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sudheesh Death

കാർ നിയ​ന്ത്രണംവിട്ട്​ വാഹനങ്ങളിൽ ഇടിച്ച് യുവാവിന്​ ദാരുണാന്ത്യം

ആ​ല​പ്പു​ഴ​: അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ നി​യ​​ന്ത്ര​ണം​വി​ട്ട്​ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച്​ റോ​ഡ​രി​കി​ലെ ബ​ജ്ജി​ക്ക​ട​യ്ക്ക്​ മു​ന്നി​ൽ ചാ​യ​ കു​ടി​ച്ചു​കൊ​ണ്ടു​നി​ന്ന യു​വാ​വി​ന്​ ദാ​രു​ണാ​ന്ത്യം.

ക​ഞ്ഞി​ക്കു​ഴി ത​കി​ടി​വെ​ളി​യി​ൽ സു​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ൻ എ​സ്​. സു​ധീ​ഷാ​ണ്​​ (35) മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട്​ 3.15ന്​​ ​പ​ഴ​വീ​ട്​ ​മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്​​ എ​തി​ർ​വ​ശ​ത്താ​യി​രു​ന്നു​ സം​ഭ​വം.

തി​രു​വ​ല്ല​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ ഭാ​ര്യ​ക്കൊ​പ്പം പോ​യ​ശേ​ഷം മു​ഹ​മ്മ​യി​ലെ വീ​ട്ടി​ലേ​ക്കു​ മ​ട​ങ്ങി​വ​രു​ക​യാ​യി​രു​ന്നു. പ​ഴ​വീ​ട്​ ഭാ​ഗ​ത്ത്​ എ​ത്തി​യ​പ്പോ​ൾ ബ​ജ്ജി​ക്ക​ട​യി​ൽ ചാ​യ​ കു​ടി​ക്കാ​ൻ ബൈ​ക്ക് നി​ർ​ത്തി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​​യാ​ണ്​ ക​ട​യി​ലേ​ക്കു​ ക​യ​റി ചാ​യ വാ​ങ്ങി​ക്കൊ​ടു​ത്ത​ത്​.

ഇ​ത്​ ബൈ​ക്കി​ൽ​ചാ​രി​നി​ന്ന്​ കു​ടി​ക്കു​ന്ന​തി​നി​ടെ അ​മി​ത​വേ​ഗ​ത്തി​​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​കാ​യി​രു​ന്നു. കൈ​ത​വ​ന ഭാ​ഗ​ത്തു​നി​ന്ന്​ ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു വ​ന്ന കാ​ർ ആ​ദ്യം ഓ​ട്ടോ​യി​ലും പി​ന്നീ​ട്​ സ്കൂ​ട്ട​റി​ലും​ സു​ധീ​ഷി​ന്‍റെ ബൈ​ക്കി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗ​ർ​ഭി​ണി​യാ​യ യു​വ​തി വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഭ​ർ​ത്താ​വി​​നും കൈ​കു​ഞ്ഞി​നും സ​ഹോ​ദ​ര​നു​മൊ​പ്പം ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Latest News

Corehub Up