Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suffering

വേ​ദ​നി​ക്കു​ന്ന മ​നു​ഷ്യ​രെ ചേ​ർ​ത്തു​പി​ടി​ക്കു​ക: യു​വാ​ക്ക​ളോ​ട് ലെ​യോ മാ​ർ​പാ​പ്പ

അ​​​​സീ​​​​സി: സ്വാ​​​​ർ​​​​ഥത​​​​യും അ​​​​ക്ര​​​​മ​​​​വും നി​​​​റ​​​​ഞ്ഞ ലോ​​​​ക​​​​ത്തു ഭ​​​​യ​​​​ത്തെ​​​​യും നി​​​​രാ​​​​ശ​​​​യെ​​​​യും അ​​​​തി​​​​ജീ​​​​വി​​​​ച്ചു സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ സം​​​​സ്കാ​​​​രം പ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്താ​​​​ൻ ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ആ​​​​ഹ്വാ​​​​നം.

ഇ​റ്റ​ലി​യി​ലെ അ​സീ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച ‘ഗോ! 2026’ ​ഫ്രാ​ൻ​സി​സ്ക​ൻ യു​വ​ജ​ന​സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ന്താ മ​രി​യ ദെ​ല്ലി ആ​ഞ്ച​ലി (മാ​ലാ​ഖ​മാ​രു​ടെ രാ​ജ്ഞി​യാ​യ മ​റി​യ​ത്തി​ന്‍റെ) പള്ളിയി​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​മ​​​ധ്യേ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ.

സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ങ്ങി​​​​ച്ചെ​​​​ല്ലാ​​​​നും പീ​​​​ഡി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രു​​​​ടെ മു​​​​റി​​​​വു​​​​ക​​​​ളി​​​​ൽ ആ​​​​ശ്വാ​​​​സ​​​​മേ​​​​കാ​​​​നും അ​​​ദ്ദേ​​​ഹം യു​​​​വാ​​​​ക്ക​​​​ളോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

“നീ​​​​തി​​​​നി​​​​ഷേ​​​​ധം മൂ​​​​ലം സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ സ്വ​​​​പ്ന​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് നി​​​​ങ്ങ​​​​ൾ ക​​​​ട​​​​ന്നു​​​​ചെ​​​​ല്ല​​​​ണം. ഭ​​​​യ​​​​വും നി​​​​രാ​​​​ശ​​​​യും ഉ​​​​പേ​​​​ക്ഷി​​​​ച്ച്, ദൈ​​​​വ​​​​വ​​​​ച​​​​ന​​​​ത്തി​​​​ൽ വി​​​​ശ്വ​​​​സി​​​​ച്ച് ഈ ​​​​യു​​​​ഗ​​​​ത്തി​​​​ലെ പു​​​​തി​​​​യ വി​​​​ശു​​​​ദ്ധ​​​​രാ​​​​കാ​​​​ൻ നി​​​​ങ്ങ​​​​ൾ ധൈ​​​​ര്യം കാ​​​​ണി​​​​ക്ക​​​​ണം. ഭ​​​​യ​​​​വും അ​​​​ജ്ഞ​​​​ത​​​​യു​​​​മാ​​​​ണ് മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ വേ​​​​ലി​​​​ക്കെ​​​​ട്ടു​​​​ക​​​​ളും വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യും സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​ന്ന​​​​ത്.

മ​​​​തം രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ലാ​​​​ഭ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ചൂ​​​​ഷ​​​​ണം ചെ​​​​യ്യ​​​​പ്പെ​​​​ട​​​​രു​​​​ത്” -മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു. ഫ്രാ​​​​ൻ​​​​സി​​​​സ്ക​​​​ൻ സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​ത്മീ​​​​യ​​​​കേ​​​​ന്ദ്ര​​​​മാ​​​​യ പോ​​​​ർ​​​​സ്യു​​​​ങ്കു​​​​ള​​​​യി​​​​ൽ ന​​​​ട​​​​ന്ന പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷ​​​മാ​​​ണ് മാ​​​​ർ​​​​പാ​​​​പ്പ വ​​​​ത്തി​​​​ക്കാ​​​​നി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യ​​​​ത്.

District News

സ​​ഹ​​ന​​വ​​ഴി​​ക​​ളി​​ൽ ദൈ​​വ​​ത്തി​​ന്‍റെ മു​​ഖം തി​​രി​​ച്ച​​റി​​യ​​ണം: മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ

മാ​​ന്നാ​​നം: സ​​ഹ​​ന​​വ​​ഴി​​ക​​ളി​​ൽ ദൈ​​വ​​ത്തി​​ന്‍റെ മു​​ഖം തി​​രി​​ച്ച​​റി​​യു​​മ്പോ​​ൾ മ​​നു​​ഷ്യ​​ജീ​​വി​​തം അ​​ർ​​ഥ​​പൂ​​ർ​​ണ​​മാ​​കു​​മെ​​ന്ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​​ഷ​​പ് മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ. മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ്സ് ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ൽ അ​​ഭി​​ഷേ​​കാ​​ഗ്നി ബൈ​​ബി​​ൾ ക​​ൺ​​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സ​​ഹ​​ന​​ത്തി​​ന്‍റെ വ​​ഴി​​ക​​ൾ അ​​നു​​ഗ്ര​​ഹ​​ങ്ങ​​ളു​​ടെ വ​​ഴി​​യാ​​യി തി​​രി​​ച്ച​​റി​​യാ​​നു​​ള്ള മാ​​ർ​​ഗ​​മാ​​ണ് സു​​വി​​ശേ​​ഷം. മാ​​ന്നാ​​നം കു​​ന്നി​​ൽ​​നി​​ന്ന് അ​​ഭി​​ഷേ​​കാ​​ഗ്നി ക​​ൺ​​വ​​ൻ​​ഷ​​നി​​ൽ പ​​ങ്കെ​​ടു​​ത്ത് മ​​ട​​ങ്ങു​​ന്ന ഓ​​രോ​​രു​​ത്ത​​രും ദൈ​​വ​​കൃ​​പ നി​​റ​​ഞ്ഞ​​വ​​രാ​​യി​​ത്തീ​​ര​​ണ​​മെ​​ന്ന് മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ പ​​റ​​ഞ്ഞു.

മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ച വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യെ തു​​ട​​ർ​​ന്നാ​​ണ് ക​​ൺ​​വ​​ൻ​​ഷ​​ൻ ആ​​രം​​ഭി​​ച്ച​​ത്. മാ​​ന്നാ​​നം ആ​​ശ്ര​​മം പ്രി​​യോ​​ർ റ​​വ.​​ഡോ. കു​​ര്യ​​ൻ ചാ​​ല​​ങ്ങാ​​ടി, വൈ​​സ് പ്രി​​യോ​​ർ ഫാ. ​​മാ​​ത്യു പോ​​ള​​ച്ചി​​റ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു. അ​​ട്ട​​പ്പാ​​ടി സെ​​ഹി​​യോ​​ൻ ധ്യാ​​ന​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സേ​​വ്യ​​ർ​​ഖാ​​ൻ വ​​ട്ടാ​​യി​​ലും ഫാ. ​​സാം​​സ​​ൺ ക്രി​​സ്റ്റി മ​​ണ്ണൂ​​രും വ​​ച​​ന പ്ര​​ഘോ​​ഷ​​ണ​​വും ആ​​രാ​​ധ​​ന​​യും ന​​യി​​ച്ചു.

ഇ​​ന്ന് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ജ​​പ​​മാ​​ല​​യോ​​ടെ ക​​ൺ​​വ​​ൻ​​ഷ​​ൻ ആ​​രം​​ഭി​​ക്കും. 4.30ന് ​​സി​​എം​​ഐ തി​​രു​​വ​​ന​​ന്ത​​പു​​രം പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ. ​​ആ​​ന്‍റ​​ണി ഇ​​ളം​​തോ​​ട്ട​​ത്തി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും.

ഫാ. ​​ലി​​ജോ ക​​റ്റോ​​ട്ട്, ഫാ. ​​ജി​​ൻ​​സ് ചാ​​ല​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും. 5.45ന് ​​ഫാ. സേ​​വ്യ​​ർ​​ഖാ​​ൻ വ​​ട്ടാ​​യി​​ലും ഫാ. ​​സാം​​സ​​ൺ ക്രി​​സ്റ്റി മ​​ണ്ണൂ​​രും ന​​യി​​ക്കു​​ന്ന വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണ​​വും ആ​​രാ​​ധ​​ന​​യും. ഒ​​മ്പ​​തി​​ന് ക​​ൺ​​വ​​ൻ​​ഷ​​ൻ സ​​മാ​​പി​​ക്കും. രാ​​വി​​ലെ 10 മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു​​വ​​രെ കു​​മ്പ​​സാ​​ര​​ത്തി​​നും സ്പി​​രി​​ച്വ​​ൽ ഷെ​​യ​​റിം​​ഗി​​നും സൗ​​ക​​ര്യ​​മു​​ണ്ടാ​​കും.

Latest News

Corehub Up