Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SuhailShahjahan

സു​ഹൈ​ൽ ഷാ​ജ​ഹാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്; പി​ടി​യി​ലാ​യ​ത് എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ കേ​സി​ലെ പ്ര​തി

തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ പി​ടി​യി​ലാ​യ തി​രു​വ​ന​ന്ത​പു​രം ഡി​സി​സി അം​ഗം സു​ഹൈ​ൽ ഷാ​ജ​ഹാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. പ​രാ​തി​ക്കാ​ര​നാ​യ ഡോ​ക്ട​റി​ൽ നി​ന്ന് പ്ര​തി 10 ല​ക്ഷം രൂ​പ വാ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

ആ​ശു​പ​ത്രി​ക്കെ​തി​രെ വ്യാ​ജ​വാ​ർ​ത്ത ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് സു​ഹൈ​ൽ ഷാ​ജ​ഹാ​ൻ പ​ണം ത​ട്ടി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ഇ​ൻ​ഫെ​ർ​ട്ടി​ലി​റ്റി ആ​ശു​പ​ത്രി ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.

ഇ​ൻ​ഫെ​ർ​ട്ടി​ലി​റ്റി ക്ലി​നി​ക്കി​നെ​തി​രെ ച​ങ്ങാ​തി​ക്കൂ​ട്ടം എ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ൽ സു​ഹൈ​ൽ ഷാ​ജ​ഹാ​ൻ നേ​ര​ത്തെ ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വീ​ഡി​യോ നീ​ക്കം ചെ​യ്യു​ന്ന​തി​ന് സു​ഹൈ​ൽ 10 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​തി​ന് സ്ഥാ​പ​ന ഉ​ട​മ വ​ഴ​ങ്ങാ​ത്ത​തി​നെ തു​ട​ർ​ന്ന് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തേ​തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി ഉ​ട​മ പേ​ട്ട പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പൊ​ലി​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ണം ന​ൽ​കാ​മെ​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രാ​നും സു​ഹൈ​ൽ ഷാ​ജ​ഹാ​നോ​ട് ഉ​ട​മ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത​നു​സ​രി​ച്ച് ഇ​ന്ന് രാ​വി​ലെ 11 ഓ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ പൊ​ലി​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ കേ​സി​ലെ പ്ര​തി​യാ​ണ് സു​ഹൈ​ൽ ഷാ​ജ​ഹാ​ൻ.

 

Latest News

Corehub Up