Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sullia

സു​ള്ള്യ​യി​ൽ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടാ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി കാ​ടു​ക​യ​റ്റി

സു​​​ള്ള്യ: സു​​​ള്ള്യ​​​യി​​​ൽ കേ​​​ര​​​ള അ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ കി​​​ണ​​​റ്റി​​​ൽ വീ​​​ണ കാ​​​ട്ടാ​​​ന​​​യെ ക​​​ർ​​​ണാ​​​ട​​​ക വ​​​നം​​​വ​​​കു​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​ർ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി കാ​​​ടു​​​ക​​​യ​​​റ്റി.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി​​​യാ​​​ണ് 20 വ​​​യ​​​സ് തോ​​​ന്നി​​​ക്കു​​​ന്ന കാ​​​ട്ടാ​​​ന വ​​​നാ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള കൃ​​​ഷി​​​യി​​​ട​​​ത്തി​​​ലെ കി​​​ണ​​​റ്റി​​​ൽ അ​​​ക​​​പ്പെ​​​ട്ട​​​ത്. കി​​​ണ​​​റ്റി​​​ൽ വെ​​​ള്ളം ഏ​​​താ​​​ണ്ട് വ​​​റ്റി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. രാ​​​വി​​​ലെ വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ വ​​​നം​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ അ​​​ഞ്ചു മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ നീ​​​ണ്ട പ്ര​​​യ​​​ത്ന​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് ആ​​​ന​​​യെ ക​​​ര​​​ക​​​യ​​​റ്റി​​​യ​​​ത്.

ജെ​​​സി​​​ബി ഉ​​​പ​​​യോ​​​ഗി​​​ച്ച് കി​​​ണ​​​റി​​​ന്‍റെ ഒ​​​രു ഭാ​​​ഗം ഇ​​​ടി​​​ച്ചാ​​​ണ് ആ​​​ന​​​യ്ക്ക് ക​​​ര​​​ക​​​യ​​​റാ​​​ൻ വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത്. ക​​​ര​​​യി​​​ലെ​​​ത്തി​​​യ ആ​​​ന​​​യെ പ​​​ട​​​ക്കം പൊ​​​ട്ടി​​​ച്ച് കാ​​​ട്ടി​​​ലേ​​​ക്ക് തു​​​ര​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ൽ കാ​​​ട്ടാ​​​ന​​​യി​​​റ​​​ങ്ങു​​​ന്ന​​​ത് പ​​​തി​​​വാ​​​ണെ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞു.

ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ ഡോ. ​​​വി. ക​​​രി​​​കാ​​​ല​​​ൻ, ഡെ​​​പ്യൂ​​​ട്ടി ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ അ​​​ന്തോ​​​ണി മാ​​​രി​​​യ​​​പ്പ, അ​​​സി. ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ പ്ര​​​ശാ​​​ന്ത് കു​​​മാ​​​ർ പൈ, ​​​സു​​​ബ്ബ​​​യ്യ നാ​​​യ്ക്, ബി.​​​എം. കി​​​ര​​​ൺ, വി​​​മ​​​ൽ ബാ​​​ബു എ​​​ന്നി​​​വ​​​ർ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

Latest News

Corehub Up