ദുബായി: സുള്ള്യ കെവിജി എൻജിനിയറിംഗ് കോളജ് പൂർവ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ഈ മാസം 14ന് ബാഡ്മിന്റൺ ടൂർണമെന്റ് രണ്ടാം സീസൺ നടത്തും. ഉച്ചയ്ക്ക് ഒന്ന് മുതൽ ദുബായി റാഷിദിയ ബാറ്റിൽഡോർ സ്പോർട്സ് അക്കാദമിയിലാണ് മത്സരങ്ങൾ നടത്തുന്നത്.
പുരുഷ വിഭാഗത്തിൽ ഡബിൾസ് മത്സരങ്ങളും വനിതാ വിഭാഗത്തിൽ സിംഗിൾസ് മത്സരങ്ങളുമാണ് നടത്തുന്നത്. ഇത് കൂടാതെ കാരംസ് മത്സരങ്ങളും കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ വിനോദ പരിപാടികളും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
റേഡിയോ കേരളം 1476 എഎം സീനിയർ എഡിറ്റർ റോയ് റാഫേൽ മുഖ്യാതിഥിയായി പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്: നൗഫൽ (ജനറൽ കൺവീനർ) - 055 936 3298.
Tags : Badminton Tournament Sullia KVG College