Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sultanpur

Sunday Feature

സു​ല്‍​ത്താ​ന്‍​പു​ര്‍ ലോ​ധി​ച​രി​ത്രം

ചി​ല ന​ഗ​ര​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തു​ക ആ ​ഭൂ​മി​ക വാ​ണി​രു​ന്ന രാ​ജാ​ക്ക​ന്മാ​രു​ടെ പേ​രി​ലാ​യി​രി​ക്കും. അ​തേ​സ​മ​യം മ​ഹ​ത്താ​യ സ്മാ​ര​ക​ങ്ങ​ളു​ടെ​യും യു​ദ്ധ​ങ്ങ​ളു​ടെ​യും മ​റ്റും പേ​രി​ൽ‌ അ​റി​യ​പ്പെ​ടാ​നാ​യി​രി​ക്കും മ​റ്റു ചി​ല ന​ഗ​ര​ങ്ങ​ളു​ടെ നി​യോ​ഗം. മ​നു​ഷ്യ​രു​ടെ ചി​ന്ത​ക​ളെ​യും വി​ശ്വാ​സ​ങ്ങ​ളെ​യും അ​ഗാ​ധ​മാ​യി സ്വാ​ധീ​നി​ച്ച ചി​ല സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ലും ചി​ല സ്ഥ​ല​ങ്ങ​ള്‍ ച​രി​ത്ര​ത്തി​ല്‍ ഇ​ടം​പി​ടി​ക്കാ​റു​ണ്ട്.

പ​ഞ്ചാ​ബി​ലെ ക​പൂ​ര്‍​ത്ത​ല ജി​ല്ല​യി​ലെ സു​ല്‍​ത്താ​ന്‍​പു​ര്‍ ലോ​ധി അ​ത്ത​ര​മൊ​രു ന​ഗ​ര​മാ​ണ്. സി​ഖ് മ​ത​സ്ഥാ​പ​ക​ൻ ഗു​രു നാ​നാ​ക്കി​ന്‍റെ ജീ​വി​ത​വു​മാ​യി അ​ഗാ​ധ​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന ഈ ​ന​ഗ​ര​ത്തി​ന് ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വ​ര്‍​ഷ​ത്തെ സു​ദീ​ര്‍​ഘ​മാ​യ ച​രി​ത്ര​മു​ണ്ട്. എ​ഡി ഒ​ന്നാം നൂ​റ്റാ​ണ്ടി​ല്‍ ‘സൗ​മ​ന്‍​പൂ​ര്‍’ എ​ന്ന പേ​രി​ലാ​ണ് ഈ ​ന​ഗ​രം സ്ഥാ​പി​ത​മാ​യ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ബു​ദ്ധ​മ​ത​ത്തി​ന്‍റെ പ്രാ​രം​ഭ കാ​ല​ഘ​ട്ട​ത്തി​ല്‍ വ​ട​ക്കേ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ധ്യാ​ന, വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ഇ​ത്.

എ​ട്ടാം നൂ​റ്റാ​ണ്ടോ​ടെ ഹൈ​ന്ദ​വ, ബു​ദ്ധ സം​സ്കാ​ര​ങ്ങ​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി മാ​റി​യെ​ങ്കി​ലും പി​ല്‍​ക്കാ​ല​ത്തു​ണ്ടാ​യ വി​ദേ​ശ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ന​ഗ​ര​ത്തി​ന് വ​ലി​യ നാ​ശ​ന​ഷ്‌​ട​ങ്ങ​ള്‍ സം​ഭ​വി​ച്ചു. പ​തി​ന​ഞ്ചാം നൂ​റ്റാ​ണ്ടി​ല്‍ ഡ​ല്‍​ഹി സു​ല്‍​ത്താ​നേ​റ്റി​ലെ, ലോ​ധി രാ​ജ​വം​ശ സ്ഥാ​പ​ക​നാ​യ സു​ല്‍​ത്താ​ന്‍ ഖാ​ന്‍ ലോ​ധി​യു​ടെ ഭ​ര​ണ​കാ​ല​ത്താ​ണ് ഈ ​ന​ഗ​രം പു​ന​ര്‍​നി​ര്‍​മി​ക്ക​പ്പെ​ട്ട് ‘സു​ല്‍​ത്താ​ന്‍​പു​ര്‍ ലോ​ധി’ എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യ​പ്പെ​ട്ട​ത്. ഡ​ല്‍​ഹി​ക്കും ലാ​ഹോ​റി​നും ഇ​ട​യി​ലു​ള്ള പു​രാ​ത​ന വ്യാ​പാ​ര പാ​ത​യി​ലാ​യി​രു​ന്നു ഈ ​ന​ഗ​രം നി​ല​നി​ന്നി​രു​ന്ന​ത്.

മു​പ്പ​തി​ല​ധി​കം വ​ലി​യ ച​ന്ത​ക​ളും ആ​യി​ര​ക്ക​ണ​ക്കി​ന് വ്യാ​പാ​ര​ശാ​ല​ക​ളും ഉ​ണ്ടാ​യി​രു​ന്ന ഈ ​പ്ര​ദേ​ശം വ​ട​ക്കേ ഇ​ന്ത്യ​യി​ലെ മു​ഖ്യ വാ​ണി​ജ്യ കേ​ന്ദ്ര​മാ​യി വ​ള​ര്‍​ന്നു. സൂ​ഫി സ​ന്യാ​സി​മാ​രു​ടെ​യും ഇ​സ്ലാ​മി​ക പ​ണ്ഡി​ത​രു​ടെ​യും കേ​ന്ദ്ര​മാ​യി​രു​ന്ന​തി​നാ​ല്‍ ഇ​ത് ‘പീ​റ​ന്‍ പു​രി’ എ​ന്നും അ​റി​യ​പ്പെ​ട്ടു. അ​ക്ബ​ര്‍ ച​ക്ര​വ​ര്‍​ത്തി​യു​ടെ ച​രി​ത്ര​രേ​ഖ​ക​ളി​ൽ ഈ ​ന​ഗ​ര​ത്തി​ന്‍റെ പ്ര​താ​പ​ത്തെ​ക്കു​റി​ച്ചും കൊ​ട്ടാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും പ​രാ​മ​ര്‍​ശ​മു​ണ്ട്. മു​ഗ​ള്‍ രാ​ജ​കു​മാ​ര​ൻ‌​മാ​രാ​യ ദാ​രാ ഷി​ക്കോ​യും ഔ​റം​ഗ​സേ​ബും ഇ​വി​ട​ത്തെ മ​ദ്ര​സ​ക​ളി​ല്‍ വി​ദ്യാ​ഭ്യാ​സം നേ​ടി​യ​താ​യി ച​രി​ത്ര​രേ​ഖ​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

ഗു​രു നാ​നാ​ക്കും ആ​ത്മീ​യ​ത​യും

സി​ഖ് ച​രി​ത്ര​ത്തി​ല്‍ സു​ല്‍​ത്താ​ന്‍​പു​ർ ലോ​ധി​യു​ടെ സ്ഥാ​നം അ​തു​ല്യ​മാ​ണ്. ഗു​രു നാ​നാ​ക് ഏ​റ്റ​വും നി​ര്‍​ണാ​യ​ക​മാ​യ 17 വ​ര്‍​ഷ​ങ്ങ​ള്‍ (1483 മു​ത​ല്‍ 1500 വ​രെ) ചെ​ല​വ​ഴി​ച്ച​ത് ഇ​വി​ടെ​യാ​ണ്. ത​ന്‍റെ സ​ഹോ​ദ​രി​യാ​യ ബേ​ബെ​യു​ടെ​യും ഭ​ര്‍​ത്താ​വ് ജ​യ്റാ​മി​ന്‍റെ​യും ക്ഷ​ണ​പ്ര​കാ​രം സു​ല്‍​ത്താ​ന്‍​പു​രി​ലെ​ത്തി​യ ഗു​രു നാ​നാ​ക്, ന​വാ​ബ് ദൗ​ല​ത് ഖാ​ന്‍ ലോ​ധി​യു​ടെ ധാ​ന്യ​പ്പു​ര​യി​ല്‍ സൂ​ക്ഷി​പ്പു​കാ​ര​നാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു.

അ​ള​വു കു​റ​യ്ക്കാ​തെ സ​ത്യ​സ​ന്ധ​ത​യോ​ടെ​യും പാ​വ​ങ്ങ​ള്‍​ക്ക് ദാ​നം ന​ല്‍​കി​യും അ​ദ്ദേ​ഹം ഏ​വ​രു​ടെ​യും സ്നേ​ഹം സ​മ്പാ​ദി​ച്ചു.​സു​ല്‍​ത്താ​ന്‍​പു​ര്‍ ലോ​ധി​യി​ല്‍ വ​ച്ചാ​ണ് അ​ദ്ദേ​ഹം മാ​താ സു​ല​ഖ്നി​യെ വി​വാ​ഹം ക​ഴി​ച്ച​തും, ശ്രീ ​ച​ന്ദ്, ല​ഖ്മി ച​ന്ദ് എ​ന്നീ ര​ണ്ട് പു​ത്ര​ന്മാ​ര്‍ ജ​നി​ച്ച​തും. പു​ണ്യ​ന​ദി​യാ​യ കാ​ളി ബെ​യ്നി​ല്‍ പു​ല​ര്‍​ച്ചെ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ദി​വ്യ​ജ്ഞാ​നം ഉ​ണ്ടാ​യ​തെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു.

മൂ​ന്ന് ദി​വ​സം അ​പ്ര​ത്യ​ക്ഷ​നാ​യ​ശേ​ഷം തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം ഉ​ച്ച​രി​ച്ച ‘നാ ​കോ ഹി​ന്ദു, നാ ​മു​സ​ല്‍​മാ​ന്‍’ (ആ​രും കേ​വ​ലം ഹി​ന്ദു​വോ മു​സ്‌​ലി​മോ അ​ല്ല, എ​ല്ലാ​വ​രും ഒ​രു പ​ര​മാ​ത്മാ​വി​ന്‍റെ സൃ​ഷ്‌​ടി​ക​ളാ​ണ്) എ​ന്ന പ്ര​ഖ്യാ​പ​നം മ​നു​ഷ്യ സ​മ​ത്വ​ത്തി​ന്‍റെ വി​പ്ല​വ​ക​ര​മാ​യ സ​ന്ദേ​ശ​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ​ര്‍​വ​ലോ​ക സ​ന്ദേ​ശ​വു​മാ​യി അ​ദ്ദേ​ഹം സു​ദീ​ര്‍​ഘ​മാ​യ പ്ര​ബോ​ധ​ന യാ​ത്ര​ക​ള്‍​ക്ക് (ഉ​ദാ​സി​ക​ള്‍) ഇ​വി​ടെ​നി​ന്ന് തു​ട​ക്കം കു​റി​ച്ചു. സി​ഖ് മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വി​ശു​ദ്ധ സ്ഥ​ല​ങ്ങ​ള്‍ സു​ല്‍​ത്താ​ന്‍​പു​ര്‍ ലോ​ധി​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കാ​ണാം.

ഗു​രു നാ​നാ​ക് കാ​ളി ബെ​യ്ന്‍ ന​ദി​ക്ക​ര​യി​ല്‍ ധ്യാ​ന​ത്തി​ലി​രു​ന്ന സ്ഥാ​നം ഇ​ന്ന് ഗു​രു​ദ്വാ​ര ബേ​ര്‍ സാ​ഹി​ബ് എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. അ​ദ്ദേ​ഹം ന​ട്ടു​വ​ള​ര്‍​ത്തി​യെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന പു​രാ​ത​ന​മാ​യ ഒ​രു മ​രം ഇ​വി​ടെ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു. ന​വാ​ബി​ന്‍റെ ധാ​ന്യ​പ്പു​ര​യി​ല്‍ ഗു​രു നാ​നാ​ക് ജോ​ലി ചെ​യ്ത സ്ഥ​ലം ഗു​രു​ദ്വാ​ര ഹ​ട്ട് സാ​ഹി​ബ് എ​ന്ന പേ​രി​ല്‍ പ്ര​ശ​സ്ത​മാ​ണ്. കാ​ളി ബെ​യ്ന്‍ ന​ദി​യി​ല്‍ മു​ങ്ങി ദി​വ്യ​ജ്ഞാ​ന​ത്തോ​ടെ ഗു​രു തി​രി​ച്ചു​വ​ന്ന സ്നാ​ന ഘ​ട്ടം അ​റി​യ​പ്പെ​ടു​ന്ന​ത് ഗു​രു​ദ്വാ​ര സ​ന്ത് ഘ​ട്ട് എ​ന്ന പേ​രി​ലാ​ണ്. ഇ​വി​ടെ ഗു​രു നാ​നാ​ക് വി​ശ്ര​മി​ച്ചി​രു​ന്ന ഇ​ടം ഗു​രു​ദ്വാ​ര കോ​ത്രി സാ​ഹി​ബ് എ​ന്ന​റി​യ​പ്പെ​ടു​ന്നു.

ഗു​രു​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ സ്മ​ര​ണാ​ര്‍​ത്ഥം നി​ര്‍​മി​ക്ക​പ്പെ​ട്ട ഗു​രു​ദ്വാ​ര ബേ​ബെ നാ​ന​കി ജി ​ഗു​രു​ദ്വാ​ര​യും ഇ​വി​ടെ കാ​ണാം.​പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ല്‍ നാ​ദി​ര്‍ ഷാ​യു​ടെ​യും അ​ഹ​മ്മ​ദ് ഷാ ​അ​ബ്‌​ദാ​ലി​യു​ടെ​യും നി​ര​ന്ത​ര ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ന​ഗ​ര​ത്തി​ന് ക​ന​ത്ത നാ​ശ​ന​ഷ്‌​ട​ങ്ങ​ള്‍ സം​ഭ​വി​ച്ചു. തു​ട​ര്‍​ന്ന് സി​ഖ് മി​സ​ലു​ക​ളു​ടെ (12 സി​ഖ് സേ​ന​ക​ള്‍ ചേ​ര്‍​ന്ന രൂ​പം) കാ​ല​ത്ത് സ​ര്‍​ദാ​ര്‍ ജ​സ്‌​സ സിം​ഗ് അ​ഹ്‌​ലു​വാ​ലി​യ ഈ ​പ്ര​ദേ​ശം ക​പു​ര്‍​ത്ത​ല നാ​ട്ടു​രാ​ജ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ക​യും ത​ക​ര്‍​ന്ന സ്മാ​ര​ക​ങ്ങ​ളും ന​ഗ​ര​വും പു​ന​രു​ദ്ധ​രി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന് ച​രി​ത്ര​കാ​ര​ന്മാ​ര്‍​ക്കും ലോ​ക​മെ​മ്പാ​ടു​മു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് തീ​ര്‍​ഥാ​ട​ക​ര്‍​ക്കും ഒ​രു​പോ​ലെ ആ​ദ​ര​ണീ​യ​മാ​യ സാം​സ്കാ​രി​ക, ആ​ത്മീ​യ കേ​ന്ദ്ര​മാ​ണി​ത്.

അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും വി​ദ്വേ​ഷ​ങ്ങ​ളും അ​തി​ര്‍​ത്തി​ക​ള്‍ തീ​ര്‍​ത്ത മ​ധ്യ​കാ​ല സ​മൂ​ഹ​ത്തി​ല്‍ നി​ന്നു​കൊ​ണ്ട്, സ​ര്‍​വ മാ​ന​വ സാ​ഹോ​ദ​ര്യം വി​ളം​ബ​രം ചെ​യ്ത ഗു​രു നാ​നാ​ക്കി​ന്‍റെ കാ​ല്‍​പ്പാ​ടു​ക​ളാ​ണ് ഇ​ന്നും ഈ ​ന​ഗ​ര​ത്തി​ന് വെ​ളി​ച്ചം പ​ക​രു​ന്ന​ത്. പോ​യ കാ​ല​ത്തി​ന്‍റെ വ്യാ​പാ​ര പ്ര​താ​പ​വും ആ​ക്ര​മ​ണ​ങ്ങ​ളു​ടെ മു​റി​വു​ക​ളും മ​റി​ക​ട​ന്ന്, സ​മാ​ധാ​ന​ത്തി​ന്‍റെ​യും ഭ​ക്തി​യു​ടെ​യും അ​ണ​യാ​ത്ത പ്ര​കാ​ശ​ഗോ​പു​ര​മാ​യി സു​ല്‍​ത്താ​ന്‍​പു​ര്‍ ലോ​ധി ലോ​ക​ത്തി​ന് മു​ന്നി​ല്‍ ത​ല​യു​യ​ര്‍​ത്തി നി​ല്‍​ക്കു​ന്നു.

Latest News

Corehub Up