കോയമ്പത്തൂർ: ഖജാൻജിയും എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായിരുന്ന എൻ. രാധാകഷ്ണന്റെ നിര്യാണത്തിൽ സൂലൂർ കേരളസമാജം യോഗം അനുശോചിച്ചു.
പ്രസിഡന്റ് എ. സുകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജോട്ടി കുരിയൻ, വൈസ് പ്രസിഡന്റ് രവിശങ്കർ, ജോയിന്റ് സെക്രട്ടറി പി.എ. വൽസൻ, ട്രഷറർ സി.എച്ച്. സുരേഷ്, കെ. എസ്. ബൈജു, പി. പ്രഭാകരൻ, കെ.കെ. മോഹനൻ, എ. വിജയകുമാർ, അഭിലാഷ് കൃഷ്ണൻ, കെ. ചെന്താമരാക്ഷൻ, കെ.എസ്. ശ്രീദേവൻ, ബീലാ സന്തോഷ്, കെ. അനിത എന്നിവർ പ്രസംഗിച്ചു.എൻ . രാധാകൃഷ്ണന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.