കല്‍പ്പറ്റ: എന്‍എംഎസ്എം ഗവ. കോളജില്‍ ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ചരിത്രകാരന് പ്രഫ. സുമിത് സര്‍ക്കാര്‍ അനുസ്മരണം നടത്തി. ചരിത്ര വിഭാഗം മേധാവി ഡോ. കെ. അനൂപ് തങ്കച്ചന് അധ്യക്ഷത വഹിച്ചു. അസി. പ്രഫ. മുഹമ്മദ് ഇഖ്ബാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. കെ.എസ്. സുജ, ഡോ. ബിന്ദു മാത്യു, അമീര്‍ മുജാഹിദ്, ഇ.എസ്. ഷഹല സഹനാസ്, ഇ.ആര്. ജീഷ്മ എന്നിവര്‍ പ്രസംഗിച്ചു.