Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SundayFeature

Sunday Feature

കാഴ്ച മറയ്ക്കുന്ന ലേസർ

അ​മേ​രി​ക്ക​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഈ ​മാ​സം നാ​ലി​ന് ന​ട​ത്തി​യ വെ​ടി​ക്കെ​ട്ടു​ക​ളി​ലെ പ​ട​ക്ക​ങ്ങ​ളി​ലൊ​ന്ന് ഷി​ക്കാ​ഗോ മി​ഡ് വേ ​രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് അ​റ്റ്‌​ലാ​ന്‍റ​യി​ൽ​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഒ​രു വി​മാ​ന​ത്തി​ൽ വീ​ണ​ത് ലോ​ക വാ​ർ​ത്ത​യാ​യി.

ആ​രോ ക​ത്തി​ച്ചു വി​ട്ട പ​ട​ക്കം ഇ​രു​നൂ​റ് അ​ടി പൊ​ക്ക​ത്തി​ൽ രാ​ത്രി എ​ട്ട​ര​യോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് താ​ഴു​ക​യാ​യി​രു​ന്ന ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സി​ന്‍റെ എ​യ​ർ​ബ​സി​ൽ ത​ട്ടി​യ​തി​ന്‍റെ ശ​ബ്ദം കോ​ക്പി​റ്റി​ൽ വ്യ​ക്ത​മാ​യി കേ​ട്ട​താ​യാ​ണ് പൈ​ല​റ്റു​മാ​ർ ക​ണ്‍​ട്രോ​ൾ ട​വ​റി​ൽ വി​ളി​ച്ച​റി​യി​ച്ച​ത്.

ദു​ര​ന്ത​മൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും അ​മേ​രി​ക്ക​യി​ലെ ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. താ​ഴു​ക​യും പ​റ​ന്നു​യ​രു​ക​യും ചെ​യ്യു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷാ​ഭീ​ഷ​ണി​യാ​യ സം​ഭ​വം അ​വ​ർ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. കോ​ക്പി​റ്റി​നു നേ​രേ​യും വ്യോ​മ​ഗ​താ​ഗ​ത നി​യ​ന്ത്ര​ക​രു​ടെ ക​ണ്‍​ട്രോ​ൾ ട​വ​റു​ക​ളു​ടെ നേ​രേ​യും പാ​യി​ക്ക​പ്പെ​ടു​ന്ന ലേ​സ​ർ വീ​ചി​ക​ൾ ലോ​ക​മെ​ങ്ങും വൈ​മാ​നി​ക​രു​ടെ പേ​ടി​സ്വ​പ്ന​മാ​ണ്.

വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഉ​ണ്ടാ​കാ​വു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ക​ളെ മി​ക്ക​പ്പോ​ഴും ക​ണ്ടു​കി​ട്ടാ​റി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം.
ലേ​സ​ർ വീ​ചി​ക​ൾ വി​മാ​ന സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് നോ​ക്കാം.
പു​റ​ത്തെ ഇ​രു​ട്ടു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ലൈ​റ്റു​ക​ളെ​ല്ലാം ഓ​ഫാ​ക്കി പ​റ​ന്നു​യ​രു​ന്ന അ​ല്ലെ​ങ്കി​ൽ പ​റ​ന്നി​റ​ങ്ങു​ന്ന കോ​ക്പി​റ്റി​ൽ പെ​ട്ടെ​ന്ന് നി​റ​യു​ന്ന തീ​വ്ര​പ്ര​കാ​ശ​ത്തി​ൽ പൈ​ല​റ്റു​മാ​രു​ടെ ക​ണ്ണ് മ​ഞ്ചി നൊ​ടി​നേ​രം കാ​ഴ്ച ഇ​ല്ലാ​താ​കു​ന്ന സ്ഥി​തി​യു​ണ്ടാ​കും.
ടേ​ക്ക് ഓ​ഫി​ലും ലാ​ൻ​ഡിം​ഗി​ലും റ​ണ്‍​വേ​യും പ​രി​സ​ര​ങ്ങ​ളും അ​തി​സൂ​ക്ഷ്മ​മാ​യി വീ​ക്ഷി​ക്കേ​ണ്ട വേ​ള​യി​ലാ​ണ്് ഇ​തു​ണ്ടാ​കു​ന്ന​ത് എ​ന്നോ​ർ​ക്കു​ക.

വ​ൻ​പ്ര​കാ​ശ​ത്തി​ൽ, കോ​ക്പി​റ്റി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഡി​സ്പ്ലേ നൊ​ടി​നേ​ര​ത്തേ​ക്ക് മ​റ​ഞ്ഞു പോ​കു​ന്നു​വെ​ന്ന​താ​ണ് അ​ടു​ത്ത​ത്. വി​മാ​ന​ത്തി​ന്‍റെ ഉ​യ​രം, വേ​ഗം, ദി​ശ, എ​ൻ​ജി​നു​ക​ളു​ടെ ശ​ക്തി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം സെ​ക്ക​ൻ​ഡു​വ​ച്ച് നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ൽ ഉ​ണ്ടാ​കു​ന്ന ഓ​രോ ത​ട​സ​വും സു​ര​ക്ഷ​യെ ബാ​ധി​ക്കും.

2016 മാ​ർ​ച്ച് ര​ണ്ട് ബു​ധാ​നാ​ഴ്ച രാ​ത്രി ദു​ബാ​യി​ലേ​ക്കു പ​റ​ക്കാ​ൻ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം റ​ണ്‍​വേ​യി​ലൂ​ടെ ഓ​ടു​ക​യാ​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ലേ​ക്ക് ലേ​സ​ർ പ്ര​കാ​ശം പ​തി​ച്ച​താ​ണ് കേ​ര​ള​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ടു ചെ​യ്യ​പ്പെ​ട്ട ആ​ദ്യ സം​ഭ​വ​ങ്ങ​ളി​ൽ ഒ​ന്ന്.
കോ​ക്പി​റ്റി​ലേ​ക്കു വീ​ശി​യ വെ​ളി​ച്ച​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ​പ്പ​റ്റി ആ​ദ്യം അ​ന്വേ​ഷി​ച്ച പോ​ലീ​സ് അ​ന്വേ​ഷ​ണം കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റി​യെ​ങ്കി​ലും എ​ന്തു ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പി​ന്നീ​ടൊ​രി​ട​ത്തും ക​ണ്ട​തി​ല്ല. നൂ​റു​ക​ണ​ക്കി​നു ലേ​സ​ർ സം​ഭ​വ​ങ്ങ​ൾ അ​തി​നു മു​ന്പും പി​ൻ​പു​മു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യ​ത്തു​ണ്ടാ​യി എ​ന്നാ​ണ് വ്യോ​മ​യാ​ന വ​കു​പ്പി​ന്‍റെ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

2025ൽ ​കേ​ര​ള​ത്തി​ൽ മാ​ത്രം ഇ​തേ​പോ​ലെ​യു​ള്ള 39 സം​ഭ​വ​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് താ​ഴു​ന്ന വി​മാ​ന​ങ്ങ​ളു​ടെ നേ​രേ ലേ​സ​ർ വീ​ചി​ക​ൾ വ​രു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ക​ല്യാ​ണ ആ​ഘോ​ഷ​ങ്ങ​ൾ, ഡി​ജെ പാ​ർ​ട്ടി​ക​ൾ, ഉ​ൽ​സ​വ​ങ്ങ​ൾ എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് ലേ​സ​ർ അ​ടി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു വി​മാ​ന​ത്താ​വ​ളം ഡ​യ​റ​ക്‌​ട​റു​ടെ​യും പോ​ലീ​സ് അ​ധി​കൃ​ത​രു​ടെ​യും അ​ന്വേ​ഷ​ണം ക​ണ്ടെ​ത്തി​യ​ത്. അ​തേ​ത്തു​ട​ർ​ന്ന്, വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​ഞ്ചു കി​ലോ​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ ലേ​സ​ർ ത​ട​ഞ്ഞ് ജി​ല്ലാ ക​ല​ക്ട​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. 42 ലേ​സ​ർ പാ​യി​ക്ക​ലു​ക​ളാ​ണ് 2024 ൽ ​കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് ഇ​തി​ൽ മു​ന്നി​ൽ. 2024-2025 കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ട്ടും 22 സം​ഭ​വ​ങ്ങ​ൾ വീ​ത​വും കൊ​ച്ചി​യി​ൽ 15 സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി.

ആ​കാ​ശ​ത്തു​നി​ന്ന് താ​ഴ്ന്നി​റ​ങ്ങി​വ​രു​ന്ന യ​ന്ത്ര​ഭീ​മ​നെ കൈ​പ്പി​ടി​യി​ൽ ഒ​തു​ക്കു​ന്നു എ​ന്ന തോ​ന്ന​ൽ ന​ൽ​കു​ന്ന ആ​ഹ്ലാ​ദ​മാ​ണ് ലേ​സ​ർ പാ​യി​ക്കു​ന്ന​വ​രെ ന​യി​ക്കു​ന്ന വി​കാ​ര​മെ​ന്ന് ചി​ല മ​നഃ​ശാ​സ്ത്ര പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

Latest News

Corehub Up