സണ്ണി ഡിയോളിനെ നായകനാക്കി സംവിധായകൻ എം. പത്മകുമാർ ഹിന്ദിയിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘സൂര്യ’ സിനിമയുടെ ടീസർ എത്തി. ജോജു ജോർജ്–പത്മകുമാർ ചിത്രം ‘ജോസഫി’ന്റെ ഹിന്ദി റീമേക്ക് ആണിത്.
എം. എം. മൂവീസിന്റെ ബാനറിൽ കമൽ മുക്കൂട്ട് നിർമിക്കുന്ന ചിത്രത്തിൽ മലയാളികൾക്ക് പരിചിതരായ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.
സണ്ണി ഡിയോളിനൊപ്പം രവി കിഷൻ, ജിഷു സെൻഗുപ്ത, ടിനു ആനന്ദ്, മനേഷ് വാദ്വ, രോഹിത് തിവാരി, അനൂപ് ത്രിവേദി, പ്രഗ്യ ജയ്സ്വാൾ, തനുശ്രീ ചക്രവർത്തി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.