Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supermarket

മാ​ന​ന്ത​വാ​ടി​യി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ മോ​ഷ​ണം; പ്ര​തി പി​ടി​യി​ൽ

മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ല്‍ യ​വ​നാ​ര്‍​കു​ള​ത്തെ മി​നി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ​യാ​ള്‍ പി​ടി​യി​ല്‍. മ​ല​പ്പു​റം കീ​ഴാ​റ്റൂ​ര്‍ പ​ട്ടി​ക്കാ​ട് കാ​രാ​ടാ​ന്‍ വീ​ട്ടി​ല്‍ മൊ​യ്തീ​ന്‍ കു​ട്ടി(49) ആ​ണ് പി​ടി​യി​ലാ​യ​ത്.

ശ​നി​യാ​ഴ്ച ത​ല​പ്പു​ഴ പോ​ലീ​സും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക സം​ഘ​വും ചേ​ര്‍​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 30 ന് ​അ​ര്‍​ധ​രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ പി​റ​ക് വ​ശ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്ത് ക​യ​റി മേ​ശ​യി​ല്‍ സൂ​ക്ഷി​ച്ച 18000 രൂ​പ​യും, 2000 രൂ​പ​യോ​ളം വി​ല വ​രു​ന്ന സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ കെ. ​ശ്രീ​തു, തോ​മ​സ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ജി​ല്‍​ജി​ത്, അ​ന​സ്, വി​ജ​യ​ന്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Kerala

തൃ​ശൂ​രി​ൽ ഭ​ക്ഷ്യക്കി​റ്റ് വി​ത​ര​ണം; സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് പോ​ലീ​സ് അ​ട​പ്പി​ച്ചു

തൃ​ശൂ​ർ: ഒ​ള​രി​യി​ൽ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ബി​ജെ​പി ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്തെ​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി.

ഒ​ള​രി​യി​ലെ കാ​ർ​ത്തി​ക സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന കി​റ്റ് വി​ത​ര​ണം പോ​ലീ​സ് ഇ​ട​പെ​ട്ടു ത​ട​ഞ്ഞു. സ്ഥാ​പ​നം താ​ത്കാ​ലി​ക​മാ​യി അ​ട​പ്പി​ച്ചു. ഇ​വി​ടെ​നി​ന്നു വി​ത​ര​ണ​ത്തി​നു ത​യാ​റാ​ക്കി​യ കി​റ്റു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം​മു​ത​ൽ ബി​ജെ​പി, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് വ​ഴി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 900 രൂ​പ​യോ​ളം വി​ല​വ​രു​ന്ന കി​റ്റു​ക​ളാ​ണ് പ്ര​ദേ​ശ​ത്തെ വീ​ട്ട​മ്മ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു ന​ൽ​കി​യി​രു​ന്ന​ത്.

വോ​ട്ടു​റ​പ്പി​ക്കാ​നാ​യി മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം ബി​ജെ​പി കി​റ്റു​ക​ളും വ​സ്ത്ര​ങ്ങ​ളും മ​ദ്യ​വും വി​ത​ര​ണം​ചെ​യ്യു​ക​യാ​ണെ​ന്നു സി​പി​ഐ നേ​താ​വ് വി.​എ​സ്. സു​നി​ൽ​കു​മാ​ർ ആ​രോ​പി​ച്ചു.

സ്വ​ർ​ണ​വ്യാ​പാ​രി​ക​ളു​ടെ​യും ബാ​റു​ട​മ​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​അ​വി​ശു​ദ്ധ​നീ​ക്ക​മെ​ന്നും, സു​രേ​ഷ് ഗോ​പി മ​ത്സ​രി​ച്ച 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തും സ​മാ​ന​മാ​യ പ​ണ​മി​ട​പാ​ടു​ക​ൾ ബി​ജെ​പി ന​ട​ത്തി​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

അ​തേ​സ​മ​യം, രാഷ്‌ട്രീയ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യ​ല്ല കി​റ്റു​ക​ൾ ന​ൽ​കി​യ​തെ​ന്നാ​ണ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ട​മ​യു​ടെ വി​ശ​ദീ​ക​ര​ണം. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്ന വ്യ​ക്തി 75 കി​റ്റു​ക​ൾ​ക്ക് ഓ​ർ​ഡ​ർ ന​ൽ​കി​യി​രു​ന്നെ​ന്നും ഇ​തി​ന്‍റെ പ​ണം അ​ദ്ദേ​ഹം​ത​ന്നെ അ​ട​ച്ചെ​ന്നും ഉ​ട​മ പ​റ​ഞ്ഞു.

എ​ത്തി​യ​വ​ർ​ക്കു കി​റ്റു​ക​ൾ കൈ​മാ​റു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ഓ​ർ​ഡ​ർ ന​ൽ​കി​യ ആ​ളു​ടെ രാ​ഷ്‌ട്രീയ​പ​ശ്ചാ​ത്ത​ലം അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കി​റ്റു ന​ൽ​കു​ന്നു​ണ്ടെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് കി​റ്റ് വാ​ങ്ങാ​ൻ എ​ത്തി​യ​തെ​ന്നു ക​ട​യി​ലെ​ത്തി​യ ചി​ല സ്ത്രീ​ക​ൾ പ്ര​തി​ക​രി​ച്ചു.

എ​ൽ​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ ബി​ജെ​പി പൂ​ർ​ണ​മാ​യും ത​ള്ളി. പ​രാ​ജ​യ​ഭീ​തി മൂ​ലം എ​ൽ​ഡി​എ​ഫ് കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യാ​ണി​തെ​ന്നു ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​യോ​ഗി​ച്ചു​ള്ള നാ​ട​ക​മാ​ണി​ത്. കി​റ്റ് വി​ത​ര​ണ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​ങ്കു​ണ്ടെ​ങ്കി​ൽ അ​തു തെ​ളി​യി​ക്കാ​നും അ​ദ്ദേ​ഹം വെ​ല്ലു​വി​ളി​ച്ചു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തി​നി​ടെ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ

കാ​സ​ര്‍​കോ​ട്: മേ​ൽ​പ്പ​റ​മ്പി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തി​നി​ടെ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. ര​ക്ഷ​പ്പെ​ടാ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ​നി​ന്ന് താ​ഴേ​ക്ക് ചാ​ടി​യ മോ​ഷ്ടാ​വ് തൊ​ര​പ്പ​ൻ സ​ന്തോ​ഷി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. താ​ഴേ​ക്ക് ചാ​ടി​യ ഇ​യാ​ളു​ടെ കാ​ൽ ഒ​ടി​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മേ​ൽ​പ്പ​റ​മ്പി​ലെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ക​ള്ള​നെ പി​ടി​കൂ​ടി​യ​ത്. ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കു​ക​ൾ എ​ടു​ക്കാ​ൻ വ​ന്ന യു​വാ​ക്ക​ളാ​ണ് അ​ക​ത്ത് മോ​ഷ്ടാ​വു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന​ത്.

ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​തോ​ടെ ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി കെ​ട്ടി​ടം വ​ള​ഞ്ഞു. ഇ​ത് ക​ണ്ട തൊ​ര​പ്പ​ൻ സ​ന്തോ​ഷ് ഒ​ന്നാം നി​ല​യി​ൽ​നി​ന്ന് എ​ടു​ത്ത് ചാ​ടി. വീ​ഴ്ച​യി​ൽ കാ​ല് ഒ​ടി​ഞ്ഞ​തി​നാ​ൽ എ​ഴു​നേ​റ്റ് ഓ​ടാ​ൻ സാ​ധി​ച്ചി​ല്ല. നി​ര​വ​ധി ക​വ​ർ​ച്ചാ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സ​ന്തോ​ഷ് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കു​ടി​യാ​ന്മ​ല സ്വ​ദേ​ശി​യാ​ണ്. ഭി​ത്തി തു​ര​ന്ന് അ​ക​ത്തു ക​ട​ന്നു ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് തൊ​ര​പ്പ​ൻ എ​ന്ന പേ​ര് വീ​ണ​ത്.

Latest News

Corehub Up