ചേർത്തല: പതിറ്റാണ്ടുകളായി സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാർക്ക് അനുകൂലമായി ഹൈക്കോടതി എടുത്ത തീരുമാനങ്ങൾക്കെതിരെ നടക്കുന്ന നീക്കങ്ങളിൽ നിന്ന് മാനേജ്മെന്റ്പിന്മാറണമെന്ന് സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ആരുടേയും ജോലി അകാരണമായി നിഷേധിക്കരുതെന്നും നൽകിക്കൊണ്ടിരുന്ന വേതനത്തിൽ കുറവ് വരരുത് എന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരാളുടെ വേതനം മൂന്നും നാലും പേർക്കു വീതിക്കുന്നതിന് ജീവനക്കാരെ നിർബന്ധിക്കുന്നത് അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എഐടിയുസി ജില്ലാ പ്രസിഡന്റ് അഡ്വ.വി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ താലുക്ക് പ്രസിഡന്റ് പി.ഡി. ബിജു അധ്യക്ഷത വഹിച്ചു. ഡി.പി. മധു, എ.എം. ഷിറാസ്, എസ്. പ്രകാശൻ, കെ.വി. ചന്ദ്രബാബു, ഷൈജു, പ്രജിത, പ്രതീഷ, നിഷ എസ് രാജ് എന്നിവര്‍ പ്രസംഗിച്ചു.
പി.ഡി.ബിജു (പ്രസിഡന്റ്), നിഷാ എസ് രാജ് (സെക്രട്ടറി), ഷൈജു പുത്തനമ്പലം (ഖജാൻജി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.