Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supplyco Cheated

Malappuram

സ​പ്ലൈ​കോ ച​തി​ച്ചു; കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 50 ട​ണ്ണി​ലേ​റെ നെ​ല്ല്

നി​ല​ന്പൂ​ർ: സ​പ്ലൈ​കോ ച​തി​ച്ചു. നെ​ല്ല് എ​ടു​ക്കാ​ൻ ആ​ളി​ല്ല. വ​ണ്ടൂ​ർ, ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി കെ​ട്ടി​ക്കി​ട​ന്ന് ന​ശി​ക്കു​ന്ന​ത് 50 ട​ണ്ണി​ലേ​റെ നെ​ല്ല്. മു​ഖ്യ​മ​ന്ത്രി, കൃ​ഷി മ​ന്ത്രി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന് നെ​ൽ ക​ർ​ഷ​ക​ർ. സ​പ്ലൈ​കോ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​വ​രു​ടെ അ​നു​മ​തി​യോ​ടെ കൃ​ഷി ചെ​യ്ത നെ​ല്ലാ​ണ് ക​ർ​ഷ​ക​രി​ൽ നി​ന്ന് സം​ഭ​രി​ക്കാ​തെ കി​ട​ന്ന് ന​ശി​ക്കു​ന്ന​തെ​ന്ന് പ​ര​ന്പ​രാ​ഗ​ത നെ​ൽ ക​ർ​ഷ​ക​നാ​യ എ​ര​ഞ്ഞി​മ​ങ്ങാ​ട് സ്വ​ദേ​ശി ആ​ലു​ങ്ങ​ത്തി​ൽ സ​ലാം പ​റ​യു​ന്നു. സ​പ്ലൈ​കോ​യെ വി​ശ്വ​സി​ച്ചാ​ണ് ഏ​ഴേ​ക്ക​ർ സ്ഥ​ല​ത്ത് സ​ലാം നെ​ൽ​കൃ​ഷി ചെ​യ്ത​ത്. ന​ല്ല വി​ള​വും ല​ഭി​ച്ചു.

55 കി​ലോ​യു​ടെ 170 ചാ​ക്കു​ക​ളി​ലാ​യി നി​റ​ച്ച നെ​ല്ലാ​ണ് മൈ​ലാ​ടി റോ​ഡ​രി​കി​ൽ കി​ട​ന്ന് ന​ശി​ക്കു​ന്ന​ത്. ടാ​ർ​പാ​യ​ക​ൾ കൊ​ണ്ട് മൂ​ടി​യാ​ണ് നെ​ല്ല് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും എ​ലി​ക​ൾ ചാ​ക്കു​ക​ൾ കീ​റി നെ​ല്ല് ന​ശി​പ്പി​ക്കു​ക​യാ​ണ്. മ​ന്ത്രി​മാ​രാ​യ പി.​കെ. ബ​ഷീ​ർ, എ.​പി.​അ​നി​ൽ​കു​മാ​ർ, നി​ല​ന്പൂ​ർ എം​എ​ൽ​എ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എ​ന്നി​വ​രെ നേ​രി​ൽ ക​ണ്ട് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞി​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ഹ​രി​ക്കാം എ​ന്ന മ​റു​പ​ടി​യ​ല്ലാ​തെ ഒ​ന്നും ഉ​ണ്ടാ​യി​ല്ല. മൂ​ന്ന് മാ​സ​മാ​യി നെ​ല്ല് വി​ൽ​ക്കാ​ൻ ക​ഴി​യാ​തെ ന​ശി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​രു​ടെ വോ​ട്ട് വേ​ണം. പ​ക്ഷേ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കാ​ൻ ആ​ർ​ക്കും സ​മ​യ​മി​ല്ല.

സ​പ്ലെ​കോ​യു​ടെ സ​മ്മ​ത​തോ​ടെ വ​യി​റ്റ് ഗ്രേ​യി​ൽ സീ​റോ 55 നെ​ല്ലാ​ണ് കൃ​ഷി ചെ​യ​ത​ത്. സ​പ്ലൈ​കോ നെ​ല്ല് മി​ല്ലു​ക​ൾ​ക്ക് കൊ​ടു​ക്കാ​ൻ പ​റ​യു​ന്നു. മി​ല്ലു​ക​ൾ വെ​ള്ള​യ​രി​യു​ടെ നെ​ല്ല് വേ​ണ്ടെ​ന്ന് പ​റ​യു​ന്നു. ക​ർ​ഷ​ക​ർ എ​ന്തു ചെ​യ്യും.? ബാ​ങ്ക് വാ​യ്പ എ​ടു​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്.

പാ​ട്ട തു​ക​യാ​യ 55000 രൂ​പ പോ​ലും കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും സ​ലാം പ​റ​ഞ്ഞു. ഈ​വി​ധം മു​ന്നോ​ട്ടു പോ​വു​ക​യാ​ണെ​ങ്കി​ൽ നെ​ൽ​കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്നും നെ​ൽ​ക​ർ​ഷ​ക​ൻ സ​ലാം പ​റ​യു​ന്നു.

Latest News

Corehub Up