Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suspect Is A

പോളണ്ട് വെടിവയ്പ്: പ്രതി തീവ്ര ദേശീയവാദി

വാ​ർ​സോ: പോ​ള​ണ്ടി​ലെ ക്രോ​ക്കോ​വ് ന​ഗ​ര​ത്തി​ൽ ആ​റു പേ​രെ വെ​ടി​വ​ച്ചു​കൊ​ന്ന ഇ​രു​പ​ത്ത​ഞ്ചു​കാ​ര​ന്‍റെ വ​സ​തി​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൂ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. പോ​ളി​ഷ് പൗ​ര​നാ​യ ഇ​യാ​ൾ തീ​വ്ര വ​ല​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​നാ​യി​രു​ന്നു​വെ​ന്നും തീ​വ്ര ദേ​ശീ​യ​വാ​ദി ആ​യി​രു​ന്നു​വെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി മാ​ർ​സി​ൻ കെ​ർ​വി​ൻ​സ്കി അ​റി​യി​ച്ചു.

പോ​​​ള​​​ണ്ടി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ ന​​​ഗ​​​ര​​​മാ​​​യ ക്രാ​​​ക്കോ​​​വി​​​ന്‍റെ ഹൃ​​​ദ​​​യ​​​ഭാ​​​ഗ​​​ത്തു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ 16 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. പൊ​​​ലി​​​സ് വെ​​​ടി​​​വ​​​ച്ചു കീ​​​ഴ്പ്പെ​​​ടു​​​ത്തി​​​യ അ​​​ക്ര​​​മി​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര സ​​​ർ​​​ജ​​​റി ന​​​ട​​​ത്തി.

പ​​​ട്ടാ​​​ള​​​വേ​​​ഷം ധ​​​രി​​​ച്ച അ​​​ക്ര​​​മി പ​​​ട്ടാ​​​ള​​​ക്കാ​​​രു​​​ടെ തോ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ, ഇ​​​യാ​​​ൾ പ​​​ട്ടാ​​​ള​​​ക്കാ​​​ര​​​ന​​​ല്ലെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​യാ​​​ളു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു മ​​​റ്റ് ആ​​​യു​​​ധ​​​ങ്ങ​​​ളും വെ​​​ടി​​​യു​​​ണ്ട​​​ക​​​ളും ക​​​ണ്ടെ​​​ടു​​​ത്തു.

ക്രാ​​​ക്കോ​​​വി​​​ൽ​​​നി​​​ന്ന് ഇ​​​രു​​​നൂ​​​റു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ അ​​​ക്ര​​​മി​​​യു​​​ടെ വീ​​​ട്ടി​​​ൽ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ മൂ​​​ന്നു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഇ​​​യാ​​​ളു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ​​​യും സ​​​ഹോ​​​ദ​​​രി​​​യു​​​ടേ​​​തും ആ​​​ണെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.

വെ​​​ടി​​​വ​​​യ്പി​​​ൽ മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഒ​​​രു ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ ര​​​ണ്ടു പൊ​​​ലി​​​സു​​​കാ​​​രും ഓ​​​സ്ട്രി​​​യ, ബ്രി​​​ട്ടീ​​​ഷ്, ജ​​​ർ​​​മ​​​ൻ, പോ​​​ർ​​​ട്ടു​​​ഗ​​​ൽ, റ​​​ഷ്യ​​​ൻ പൗ​​​ര​​​ന്മാ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

Latest News

Corehub Up