Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Swargeeya Nadham

America

"സ്വ​ർ​ഗീ​യ​നാ​ദം' വോ​ള്യം 45 ശ​നി​യാ​ഴ്ച; അ​നി​ൽ കൈ​പ്പ​ട്ടൂ​ർ മു​ഖ്യാ​തി​ഥി

അ​റ്റ്‌​ലാ​ന്‍റാ: അ​റ്റ്‌​ലാ​ന്‍റാ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ശ​സ്ത സം​ഗീ​ത കൂ​ട്ടാ​യ്മ​യാ​യ "സ്വ​ർ​ഗീ​യ​നാ​ദം' അ​തി​ന്‍റെ 45-ാമ​ത് വോ​ള്യം ശ​നി​യാ​ഴ്ച രാ​ത്രി 8.30ന് (ഇഎസ്‌ടി) ​സൂം പ്ലാ​റ്റ്‌​ഫോം വ​ഴി ന​ട​ത്തു​ന്നു.

സ​ണ്ണി പ​റ​വ​നേ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​സ​വി​ശേ​ഷ പ്രോ​ഗ്രാ​മി​ൽ പ്ര​ശ​സ്ത ഗാ​യ​ക​നും സം​ഗീ​ത​സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ അ​നി​ൽ കൈ​പ്പ​ട്ടൂ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

അ​ദ്ദേ​ഹം പ്രേ​ക്ഷ​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന "ഫേ​സ് ടു ​ഫേ​സ്' പ​രി​പാ​ടി​യാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. മാ​ത്യു സാ​മു​വ​ലി​ന്‍റെ പ്രാ​രം​ഭ പ്രാ​ർഥ​ന​യോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

അ​മേ​രി​ക്ക​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ഗാ​യ​ക​ർ ഈ ​സം​ഗീ​ത സ​ന്ധ്യ​യി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. സ​ണ്ണി പ​റ​വ​നേ​ത്തു, സാ​ബു, അ​ജി, സി​ജി, ഷൈ​ൻ, ബീ​ന, മേ​ഴ്‌​സി, ക്രി​സ്റ്റ, ഇ​ഷ എ​ന്നി​വ​ർ​ക്കൊ​പ്പം മു​ഖ്യാ​തി​ഥി​യാ​യ അ​നി​ൽ കൈ​പ​ട്ടൂ​രും പ​രി​പാ​ടി​യി​ൽ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

ച​ട​ങ്ങി​ന്‍റെ സ​മാ​പ​ന​ത്തി​ൽ അ​ല​ക്സ് തോ​മ​സ് താ​ഴ​ത്തി​ലെ​ത്ത് ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും പി.പി. ചെ​റി​യാ​ൻ സ​മാ​പ​ന പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്യും. എ​ല്ലാ സം​ഗീ​ത​പ്രേ​മി​ക​ളെ​യും ഈ ​പരിപാടിയിലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ: തീ​യ​തി​യും സ​മ​യ​വും: ശ​നി​യാ​ഴ്ച രാ​ത്രി 8:30ന് (ഇഎസ്‌ടി). Zoom ID: 769 374 4841. Password: music.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ണ്ണി പ​റ​വ​നേ​ത്തു​മാ​യി ബ​ന്ധ​പ്പെ​ടു​ക: 678 866 5336.

Latest News

Corehub Up