x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"സാ​ധു കീ​ർ​ത്ത​നം' സം​ഘ​ടി​പ്പി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: April 27, 2026 05:29 PM IST | Updated: April 27, 2026 05:29 PM IST

അ​റ്റ്‌​ലാ​ന്‍റാ: മ​ല​യാ​ള ക്രൈ​സ്ത​വ ഗാ​ന​രം​ഗ​ത്തെ ഇ​തി​ഹാ​സം സാ​ധു കൊ​ച്ചു​ഞ്ഞ് ഉ​പ​ദേ​ശി​യു​ടെ സ്മ​ര​ണാ​ർ​ഥം "സ്വ​ർ​ഗീ​യ നാ​ദം' സം​ഘ​ടി​പ്പി​ച്ച "സാ​ധു കീ​ർ​ത്ത​നം' ലൈ​വ് മ്യൂ​സി​ക് ക​ൺ​സേ​ർ​ട്ട് ഭ​ക്തി​സാ​ന്ദ്ര​മാ​യി ന​ട​ന്നു.

ഇ​തോ​ടൊ​പ്പം "സ്വ​ർ​ഗ്ഗീ​യ നാ​ദം' ആ​ൽ​ബം പ​ര​മ്പ​ര​യി​ലെ 44-ാം വോ​ള്യ​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു. സൂം ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

സാ​ധു കൊ​ച്ചു​ഞ്ഞ് ഉ​പ​ദേ​ശി​യു​ടെ കൊ​ച്ചു​മ​ക​ന്‍റെ മ​ക​നാ​യ അ​നീ​ഷ് ബെ​ഞ്ച​മി​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഉ​പ​ദേ​ശി​യു​ടെ കാ​ലാ​തീ​ത​മാ​യ കീ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു.

 

K-Rail Survey

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രെ​യ​ർ ലൈ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി.​വി. സാ​മു​വേ​ൽ ഉ​പ​ദേ​ശി​യു​ടെ കു​ടും​ബ​വു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

പി.​വി. വ​ർ​ഗീ​സി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ എ​ബ്ര​ഹാം മാ​ത്യു സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​നീ​ഷ് ബെ​ഞ്ച​മി​ൻ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പു​തി​യ വോ​ള്യ​ത്തി​ൽ റ​വ. സാം ​ലൂ​ക്കോ​സ്, ഷീ​ബ ലൂ​ക്കോ​സ്, സ​ണ്ണി പ​ര​വ​നേ​ത്ത്, ബീ​ന ഫി​ന്നി, ഇ​ഷ വി​നീ​ഷ്, സി​ജി ആ​ന​ന്ദ്, ഷൈ​ൻ വ​ർ​ഗീ​സ്, ഡോ. ​ജോ​ൺ മാ​ത്യു, ക്രി​സ്റ്റ സാ​റ സ​ജി, സ​ഖ​റി​യ ജോ​ൺ, ഡോ. ​മാ​ത്യു വ​ർ​ഗീ​സ് തു​ട​ങ്ങി പ്ര​മു​ഖ ഗാ​യ​ക​ർ ആ​ല​പി​ച്ച 11 ഗാ​ന​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സി​സ്‌​ലി സ​ണ്ണി, ഡോ. ​മാ​ത്യു വ​ർ​ഗീ​സ്, ഫി​ന്നി വ​ർ​ഗീ​സ് എ​ന്നി​വ​ർ സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി. അ​ല​ക്സ് തോ​മ​സ് ന​ന്ദി​യും ജോ​ർ​ജ്ജ് വ​ർ​ഗീ​സ് സ​മാ​പ​ന പ്രാ​ർ​ത്ഥ​ന​യും നി​ർ​വ​ഹി​ച്ചു. ആ​ത്മീ​യ​ത​യും സം​ഗീ​ത​വും ഒ​ത്തു​ചേ​ർ​ന്ന ഈ ​വി​രു​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

Tags : Sadhu Keerthanam Swargeeya Nadham Sadhu Kochunju Upadeshi Music Concert USA

Recent News

Corehub Up