Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SwargiyaTrumpet

America

സ്വ​ർ​ഗീ​യ ട്ര​മ്പ​റ്റ് ക്രി​സ്മ​സ് പ്രോ​ഗ്രാം ശ​നി​യാ​ഴ്ച ഡാ​ള​സി​ൽ

ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ സ്പ​ർ​ദ്ധാ വ​കു​പ്പി​ന്‍റെ മൂ​ന്നാം സ്വ​ർ​ഗീ​യ ട്ര​മ്പ​റ്റ് ക്രി​സ്മ​സ് പ്രോ​ഗ്രാം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഡാ​ള​സ് സെ​ഹി​യോ​ൺ മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ (3706 14th St., പ്ലാ​നോ, TX 75074) ന​ട​ക്കും.

സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ൽ ആ​ക്ടി​വി​റ്റി ക​മ്മി​റ്റി "ഹെ​വ​ൻ​ലി ട്ര​മ്പ​റ്റ്: എ ​കോ​ൺ​സേ​ർ​ട്ട് ഓ​ഫ് ഡി​വൈ​ൻ ല​വ്' എ​ന്ന പ​രി​പാ​ടി ന​ട​ത്തു​ന്നു. സൗ​ത്ത് വെ​സ്റ്റ് എ ​സ​ൺ​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ അ​തിമ​നോ​ഹ​ര​മാ​യ ക്രി​സ്​മ​സ് ലൈ​വ് ഷോ ​അ​വ​ത​രി​പ്പി​ക്കും.

മാ​ർ​ത്തോ​മ്മാ സ​ഭ അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ റവ. ഡോ. എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് പ്ര​സ്തു​ത യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡാള​സ് എ​പ്പി​സ്കോ​പ്പ​ൽ രൂ​പ​ത​യു​ടെ അ​സി​സ്റ്റന്‍റ് ബി​ഷ​പ് റവ. ഫ്രേ​സ​ർ ലോ​ട്ട​ൺ ക്രി​സ്​മ​സ് സ​ന്ദേ​ശം ന​ൽ​കും.

ഡാ​ള​സ് പ്ര​ദേ​ശ​ത്തെ വി​വി​ധ ച​ർ​ച്ചു​ക​ളി​ൽ നി​ന്നു​ള്ള 80 തി​ല​ധി​കം അം​ഗ​ങ്ങ​ളു​ള്ള ഗാ​യ​ക സം​ഘം ക്രി​സ്​മ​സ് ഗാ​നം ആ​ല​പി​ക്കും. പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ൽ ആ​ക്ടി​വി​റ്റി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യിച്ചു.

Latest News

Corehub Up