ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമ്മാ സ്പർദ്ധാ വകുപ്പിന്റെ മൂന്നാം സ്വർഗീയ ട്രമ്പറ്റ് ക്രിസ്മസ് പ്രോഗ്രാം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ഡാളസ് സെഹിയോൺ മാർത്തോമ്മാ ചർച്ചിൽ (3706 14th St., പ്ലാനോ, TX 75074) നടക്കും.
സൗത്ത് വെസ്റ്റ് റീജണൽ ആക്ടിവിറ്റി കമ്മിറ്റി "ഹെവൻലി ട്രമ്പറ്റ്: എ കോൺസേർട്ട് ഓഫ് ഡിവൈൻ ലവ്' എന്ന പരിപാടി നടത്തുന്നു. സൗത്ത് വെസ്റ്റ് എ സൺഡേ സ്കൂൾ കുട്ടികളുടെ അതിമനോഹരമായ ക്രിസ്മസ് ലൈവ് ഷോ അവതരിപ്പിക്കും.
മാർത്തോമ്മാ സഭ അമേരിക്കൻ ഭദ്രാസനാധിപൻ റവ. ഡോ. എബ്രഹാം മാർ പൗലോസ് പ്രസ്തുത യോഗം ഉദ്ഘാടനം ചെയ്യും. ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ അസിസ്റ്റന്റ് ബിഷപ് റവ. ഫ്രേസർ ലോട്ടൺ ക്രിസ്മസ് സന്ദേശം നൽകും.
ഡാളസ് പ്രദേശത്തെ വിവിധ ചർച്ചുകളിൽ നിന്നുള്ള 80 തിലധികം അംഗങ്ങളുള്ള ഗായക സംഘം ക്രിസ്മസ് ഗാനം ആലപിക്കും. പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സൗത്ത് വെസ്റ്റ് റീജണൽ ആക്ടിവിറ്റി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Tags : SwargiyaTrumpet ChristmasProgramme Dallas NRINews