x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്തീ​യ സം​ഗീ​ത വി​രു​ന്ന് ശ​നി​യാ​ഴ്ച ഡാ​ള​സി​ൽ

ഷാ​ജി രാ​മ​പു​രം
Published: November 27, 2026 05:05 PM IST | Updated: November 27, 2026 05:05 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഡാ​ള​സ്: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്​മ​സി​നെ വ​ര​വേ​ൽ​ക്കു​വാ​നാ​യി ഒ​രു​ക്ക​പ്പെ​ടു​ന്ന ഹെ​വ​ൻ​ലി ട്ര​മ്പ​റ്റ് എ​ന്ന ക്രി​സ്തീയ സം​ഗീ​ത വി​രു​ന്ന് ശ​നി​യാ​ഴ്ച നടക്കും.

വൈ​കുന്നേരം അഞ്ച് മു​ത​ൽ ഏഴ് വ​രെ ഡാ​ളസി​ലെ പ്ലാ​നോ​യി​ലു​ള്ള സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചാണ് (3760,14th St, Plano, Tx 75074) പരിപാടി ന​ടക്കുക.

ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്ടി​വി​റ്റി ക​മ്മി​റ്റി​യു​ടെ (ആർഎസി) നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സ്, ഹൂ​സ്റ്റ​ൺ, ഓ​സ്റ്റി​ൻ, സാ​ൻ അ​ന്‍റോ​ണി​യോ , ല​ബ്ബ​ക്ക്, ഒക്‌ലഹോ​മ, കാ​ൻ​സ​സ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 80 ൽ ​പ​രം ഗാ​യ​ക​ർ ഒ​ത്തൊ​രു​മി​ച്ച് ഒ​രു​ക്കു​ന്ന സം​ഗീ​ത വി​രു​ന്നും, സൺഡേ സ്കൂ​ൾ കു​ട്ടി​ക​ൾ ഒ​രു​ക്കു​ന്ന വി​സ്മ​യ ക​ലാ ദൃ​ശ്യ​ങ്ങ​ളും ഈ ​പ്രോ​ഗ്രാ​മി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഹെ​വ​ൻ​ലി ട്ര​മ്പ​റ്റ് എ​ന്ന ഈ ​സം​ഗീ​ത വി​രു​ന്ന് ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ റ​വ. റോ​ബി​ൻ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഡാ​ള​സി​ലെ പ്ലാ​നോ​യി​ലു​ള്ള സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ വച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​സം​ഗീ​ത വി​രു​ന്നി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സ സ​മൂ​ഹ​ത്തെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​ജോ​യ​ൽ സാ​മു​വ​ൽ തോ​മ​സ് , ആർഎസി വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഗീ​വ​ർ​ഗീ​സ് കൊ​ച്ചു​മ്മ​ൻ, സെ​ക്ര​ട്ട​റി ഡോ. ​സി​ജി ടോം ​ഫി​ലി​പ്പ്, ട്ര​ഷ​റ​ർ ജെ​ഫ് തോ​മ​സ്, അ​ക്കൗ​ണ്ട​ന്‍റ് ഷെ​ലി​ൻ വ​ർ​ഗീ​സ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷാ​ജി എ​സ്. രാ​മ​പു​രം എ​ന്നി​വ​ർ അ​റി​യി​ച്ചു.

മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ സം​ഗീ​ത വി​ഭാ​ഗ​മാ​യ ഡി​പ്പാ​ർ​ട്മെന്‍റ് ഓ​ഫ് സേ​ക്ര​ട്ട് മ്യൂ​സി​ക്ക് ആ​ന്‍റ് ക​മ്യൂ​ണി​ക്കേ​ഷ​നും (ഡിഎസ്എംസി), ഭ​ദ്രാ​സ​ന​ത്തി​ന്‍റെ മീ​ഡി​യ വി​ഭാ​ഗ​മാ​യ മാ​ർ​ത്തോ​മ്മ മീ​ഡി​യാ​യി​ലൂ​ടെ​യും ഈ ​പ്രോ​ഗ്രാം ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : MusicalEvening Dallas MalayaliCommunity MusicFestival

Recent News

Corehub Up