Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Swift Bus

സ്കൂ​ട്ട​റി​ന് സൈ​ഡ് ന​ൽ​കി​യി​ല്ല; പോ​ലീ​സു​കാ​ര​ൻ സ്വി​ഫ്റ്റ് ബ​സ് ഡ്രൈ​വ​റു​ടെ കൈ ​ത​ല്ലി​യൊ‌​ടി​ച്ചു

ആ​ല​പ്പു​ഴ: സ്കൂ​ട്ട​റി​ന് സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് പോ​ലീ​സു​കാ​ര​ൻ സ്വി​ഫ്റ്റ് ബ​സ് ഡ്രൈ​വ​റു​ടെ കൈ ​ത​ല്ലി​യൊ‌​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​ത്തി​ൽ ചേ​ർ​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സി​ലെ ഡ്രൈ​വ​ർ മ​ഹാ​ദേ​വ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ചേ​ർ​ത്ത​ല എ​ക്സ​റേ ജം​ഗ്ഷ​ൻ മു​ത​ൽ ബ​സി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ൽ എ​റ​ണാ​കു​ളം ഹാ​ർ​ബ​ർ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നാ​യ വി​നീ​ത് സ്കൂ​ട്ട​റോ​ടി​ച്ചെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

പി​ന്നീ​ട് ബ​സ് ചേ​ർ​ത്ത​ല ഡി​പ്പോ​യി​ലെ​ത്തി​യ​പ്പോ​ൾ വി​നീ​ത് ബ​സ് ഡ്രൈ​വ​ർ മ​ഹാ​ദേ​വ​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ ബ​സി​ന്‍റെ സൈ​ഡ് മി​റ​ർ ത​ക​ർ​ത്തു. അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗ് ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ആ​രെ​യും മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും വി​നീ​ത് പ​റ​ഞ്ഞു.

 

Latest News

Corehub Up