ആലപ്പുഴ: സ്കൂട്ടറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് പോലീസുകാരൻ സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ചേർത്തല പോലീസ് കേസെടുത്തു.
തിരുവനന്തപുരത്ത് നിന്നും കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു ബസിലെ ഡ്രൈവർ മഹാദേവനാണ് മർദനമേറ്റത്. ചേർത്തല എക്സറേ ജംഗ്ഷൻ മുതൽ ബസിന് തടസം സൃഷ്ടിക്കുന്ന രീതിയിൽ എറണാകുളം ഹാർബർ സ്റ്റേഷനിലെ പോലീസുകാരനായ വിനീത് സ്കൂട്ടറോടിച്ചെന്ന് ബസ് ജീവനക്കാർ പറഞ്ഞു.
പിന്നീട് ബസ് ചേർത്തല ഡിപ്പോയിലെത്തിയപ്പോൾ വിനീത് ബസ് ഡ്രൈവർ മഹാദേവനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ബസിന്റെ സൈഡ് മിറർ തകർത്തു. അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ആരെയും മർദിച്ചിട്ടില്ലെന്നും വിനീത് പറഞ്ഞു.
Tags : police case Swift bus driver police officer