ന്യൂയോർക്ക്: ഫോക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടത്തുന്ന "സ്വിം കേരള' പദ്ധതിക്ക് പിന്തുണയറിയിച്ച് ലീലാ മാരെറ്റിന്റെ നേതൃത്വത്തിലുള്ള "ടീം എംപവർ' (2026-28) പാനൽ.
44 നദികളും കായലുകളും വിശാലമായ കടൽത്തീരവുമുള്ള കേരളം പോലെ ഒരു സംസ്ഥാനത്ത് നീന്തൽ പഠിക്കുക എന്നത് അനിവാര്യതയാണ്. സാമ്പത്തിക ലാഭങ്ങൾക്കപ്പുറം, വരുംതലമുറയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.
ഫോക്കാനയുടെ പ്രവർത്തനങ്ങളെ കേവലം ഒരു സംഘടന എന്നതിലുപരി മാനുഷികവും സാമൂഹികവുമായ ഉന്നമനത്തിനായി വഴിതിരിച്ചുവിട്ട സജിമോൻ ആന്റണിയുടെ ദീർഘവീക്ഷണത്തെ അഭിനന്ദിക്കുന്നു.
നേതൃത്വം കൃത്യമായ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുമ്പോൾ അത് സമൂഹത്തിന് മാതൃകയാകുന്ന വലിയൊരു സേവനമായി മാറുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സ്വിം കേരള പദ്ധതിയെന്ന് ലീലാ മാരെറ്റും ടീം അംഗങ്ങളും പറഞ്ഞു.
2025 ജൂണിൽ ആരംഭിച്ച സ്വിം കേരള പദ്ധതിയുടെ ഉദ്ഘാടന വേളയിലും സമാപന ക്യാമ്പിലും ഫോക്കാനയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ ലീലാ മാരെറ്റ് പങ്കെടുത്തിരുന്നു.
ടീം എംപവർ എക്സിക്യൂട്ടീവ് പാനൽ
ലീലാ മാരെറ്റ് - പ്രസിഡന്റ്, ജോർജ് ഓലിക്കൽ - ജനറൽ സെക്രട്ടറി, രേവതി പിള്ള - ട്രഷറർ, ലിൻഡോ ജോളി - എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ലാജി തോമസ് - വൈസ് പ്രസിഡന്റ്, ഡോ. ബ്രിജിറ്റ് ജോർജ് - അസോസിയേറ്റ് സെക്രട്ടറി, ഫാൻസി മോൾ - അസോസിയേറ്റ് ട്രഷറർ, ഷാജി സാമുവൽ - അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി, ദേവസി പാലാട്ടി - അഡീഷണൽ അസോസിയേറ്റ് ട്രഷറർ, സരൂപാ അനിൽ - വിമൻസ് ഫോറം ചെയർ.