x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വിം ​കേ​ര​ള പ​ദ്ധ​തി​ക്ക് പി​ന്തു​ണ​യ​റി​യി​ച്ച് ടീം ​എം​പ​വ​ർ പാ​ന​ൽ


Published: January 20, 2026 01:18 PM IST | Updated: January 20, 2026 01:18 PM IST

ന്യൂ​യോ​ർ​ക്ക്: ഫോ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ൽ ന​ട​ത്തു​ന്ന "സ്വിം ​കേ​ര​ള' പ​ദ്ധ​തി​ക്ക് പി​ന്തു​ണ​യ​റി​യി​ച്ച് ലീ​ലാ മാ​രെ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള "ടീം ​എം​പ​വ​ർ' (2026-28) പാ​ന​ൽ.

44 ന​ദി​ക​ളും കാ​യ​ലു​ക​ളും വി​ശാ​ല​മാ​യ ക​ട​ൽ​ത്തീ​ര​വു​മു​ള്ള കേ​ര​ളം പോ​ലെ ഒ​രു സം​സ്ഥാ​ന​ത്ത് നീ​ന്ത​ൽ പ​ഠി​ക്കു​ക എ​ന്ന​ത് അ​നി​വാ​ര്യ​ത​യാ​ണ്. സാ​മ്പ​ത്തി​ക ലാ​ഭ​ങ്ങ​ൾ​ക്ക​പ്പു​റം, വ​രും​ത​ല​മു​റ​യെ ശാ​ക്തീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഫോ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കേ​വ​ലം ഒ​രു സം​ഘ​ട​ന എ​ന്ന​തി​ലു​പ​രി മാ​നു​ഷി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ഉ​ന്ന​മ​ന​ത്തി​നാ​യി വ​ഴി​തി​രി​ച്ചു​വി​ട്ട സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്നു.

നേ​തൃ​ത്വം കൃ​ത്യ​മാ​യ ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ അ​ത് സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​കു​ന്ന വ​ലി​യൊ​രു സേ​വ​ന​മാ​യി മാ​റു​ന്നു എ​ന്ന​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് സ്വിം ​കേ​ര​ള പ​ദ്ധ​തി​യെ​ന്ന് ലീ​ലാ മാ​രെ​റ്റും ടീം ​അം​ഗ​ങ്ങ​ളും പ​റ​ഞ്ഞു.

2025 ജൂ​ണി​ൽ ആ​രം​ഭി​ച്ച സ്വിം ​കേ​ര​ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന വേ​ള​യി​ലും സ​മാ​പ​ന ക്യാ​മ്പി​ലും ഫോ​ക്കാ​ന​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യ ലീ​ലാ മാ​രെ​റ്റ് പ​ങ്കെ​ടു​ത്തി​രു​ന്നു.

ടീം ​എം​പ​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് പാ​ന​ൽ

ലീ​ലാ മാ​രെ​റ്റ് - പ്ര​സി​ഡ​ന്‍റ്, ജോ​ർ​ജ് ഓ​ലി​ക്ക​ൽ - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, രേ​വ​തി പി​ള്ള - ട്ര​ഷ​റ​ർ, ലി​ൻ​ഡോ ജോ​ളി - എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്, ലാ​ജി തോ​മ​സ് - വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡോ. ​ബ്രി​ജി​റ്റ് ജോ​ർ​ജ് - അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി, ഫാ​ൻ​സി മോ​ൾ - അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ, ഷാ​ജി സാ​മു​വ​ൽ - അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി, ദേ​വ​സി പാ​ലാ​ട്ടി - അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ, സ​രൂ​പാ അ​നി​ൽ - വി​മ​ൻ​സ് ഫോ​റം ചെ​യ​ർ.

 

Tags : Swim Kerala Team EMPOWER USA

Recent News

Corehub Up