Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SwimmingCompetition

സ്കൂ​ൾ ഗെ​യിം​സ് നീ​ന്ത​ൽ മ​ത്സ​രം: സം​ഘാ​ട​ന​ത്തി​ൽ ഗു​രു​ത​ര​ വീ​ഴ്ച​യെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്

തൃ​​​​ശൂ​​​​ർ: സം​​​​സ്ഥാ​​​​ന സ്കൂ​​​​ൾ കാ​​​​യി​​​​ക​​​​മേ​​​​ള​​​​യി​​​​ലെ നീ​​​​ന്ത​​​​ൽ​​​​ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഘാ​​​​ട​​​​ന​​​​ത്തി​​​​ൽ പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​നും സം​​​​ഘാ​​​​ട​​​​ക​​​​ർ​​​​ക്കും ഗു​​​​രു​​​​ത​​​​ര വീ​​​​ഴ്ച​​​​ പ​​​​റ്റി​​​​യ​​​​താ​​​​യി സ്പെ​​​​ഷ​​​​ൽ ബ്രാ​​​​ഞ്ച് റി​​​​പ്പോ​​​​ർ​​​​ട്ട്.

തൃ​​​​ശൂ​​​​ർ അ​​​​ക്വാ​​​​ട്ടി​​​​ക് കോം​​​​പ്ല​​​​ക്സി​​​​ൽ ക​​​​ന​​​​ത്ത മ​​​​ഴ​​​​യി​​​​ലും കാ​​​​റ്റി​​​​ലും മ​​​​ത്സ​​​​ര​​​​വേ​​​​ദി​​​​യു​​​​ടെ താ​​​​ത്കാ​​​​ലി​​​​ക മേ​​​​ൽ​​​​ക്കൂ​​​​ര ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് പ​​​​ത്തി​​​​ല​​​​ധി​​​​കം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും ര​​​​ക്ഷി​​​​താ​​​​ക്ക​​​​ൾ​​​​ക്കും പ​​​​രി​​​​ക്കേ​​​​റ്റ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണു സ്പെ​​​​ഷ​​​​ൽ ബ്രാ​​​​ഞ്ച് സ​​​​ർ​​​​ക്കാ​​​​രി​​​​നു റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്.

വേ​​​​ദി​​​​യി​​​​ൽ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി നി​​​​ർ​​​​മി​​​​ച്ച പ​​​​ന്ത​​​​ലി​​​​ന്‍റെ ഷീ​​​​റ്റു​​​​ക​​​​ൾ കൃ​​​​ത്യ​​​​മാ​​​​യി ഉ​​​​റ​​​​പ്പി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​താ​​​​ണു കാ​​​​റ്റി​​​​ൽ ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ഴാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്. വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നെ​​​​ത്തി​​​​യ കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​വ​​​​രു​​​​ടെ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ൾ​​​​ക്കും ഭ​​​​ക്ഷ​​​​ണം, വി​​​​ശ്ര​​​​മ​​​​കേ​​​​ന്ദ്രം, കു​​​​ടി​​​​വെ​​​​ള്ളം, താ​​​​മ​​​​സം എ​​​​ന്നി​​​​വ ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​ലും സം​​​​ഘാ​​​​ട​​​​ക​​​​ർ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ​​​​പോ​​​​ലും വേ​​​​ദി​​​​യി​​​​ൽ സം​​​​ഘാ​​​​ട​​​​ക​​​​ർ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ര​​​​ക്ഷി​​​​താ​​​​ക്ക​​​​ൾ നേ​​​​രി​​​​ട്ടാ​​​​ണു കു​​​​ട്ടി​​​​ക​​​​ളെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ച​​​​തെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

അ​​​​പ​​​​ക​​​​ട​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ മാ​​​​റ്റി​​​​വ​​​​ച്ച​​ വി​​​​വ​​​​രം കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ളെ മു​​​​ൻ​​​​കൂ​​​​ട്ടി അ​​​​റി​​​​യി​​​​ച്ചി​​​​ല്ല. പ​​​​ല​​​​രും പി​​​​റ്റേ​​​​ന്നു മ​​​​ത്സ​​​​ര​​​​വേ​​​​ദി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണു വി​​​​വ​​​​രം അ​​​​റി​​​​ഞ്ഞ​​​​ത്. ഇ​​​​തു പി​​​​ന്നീ​​​​ട് വ​​​​ലി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​യെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

Latest News

Corehub Up