Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Synagogue Closed

ബോം​ബ് ഭീ​ഷ​ണി: ജൂ​ത​പ്പ​ള്ളി അ​ട​ച്ചു

ഫോ​​​ർ​​​ട്ട്​​​കൊ​​​ച്ചി: ബോം​​​ബു ഭീ​​​ഷ​​​ണി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് കൊ​​​ച്ചി​​​യി​​​ലെ പു​​​രാ​​​ത​​​ന​​​മാ​​​യ ജൂ​​​ത​​​പ്പ​​​ള്ളി അ​​​ട​​​ച്ചു​​​പൂ​​​ട്ടി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മ​​​ട്ടാ​​​ഞ്ചേ​​​രി പൊ​​​ലി​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ജൂ​​​ത​​​പ്പ​​​ള്ളി പൂ​​​ട്ടി​​​യ​​​ത്.

പൊ​​​ലി​​​സി​​​ന് ല​​​ഭി​​​ച്ച ഇ-​​​മെ​​​യി​​​ൽ സ​​​ന്ദേ​​​ശ​​​ത്ത​​​തു​​​ട​​​ർ​​​ന്ന് ജൂ ​​​സ്ട്രീ​​​റ്റ് പ​​​രി​​​സ​​​രം മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ക​​​ന​​​ത്ത ​കാ​​​വ​​​ലി​​​ലും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​മാ​​​യി. ഡോ​​​ഗ് സ്ക്വാ​​​ഡ്, ബോം​​​ബ് സ്ക്വാ​​​ഡ് എ​​​ന്നി​​​വ പ​​​ള്ളി​​​യി​​​ലെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. തു​​​ട​​​ർ​​​ന്നാ​​​ണു സ​​​ന്ദ​​​ർ​​​ശ​​​ക​​​രെ അ​​​നു​​​വ​​​ദി​​​ക്കാ​​​തെ പ​​​ള്ളി അ​​​ട​​​ച്ചി​​​ടാ​​​ൻ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളോ​​​ട് നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ വി​​​നോ​​​ദ​​സ​​​ഞ്ചാ​​​രി​​​ക​​​ൾ മ​​​ട​​​ങ്ങി. ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ ഉ​​​ത്സ​​​വ​​​കാ​​​ല​​​മാ​​​യ​​​തി​​​നാ​​​ൽ കൊ​​​ച്ചി​​​യി​​​ൽ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ ഏ​​​റെ​​​യാ​​​ണ്.

ഇ-​​​മെ​​​യി​​​ൽ സ​​​ന്ദേ​​​ശം എ​​​വി​​​ടെ​​​നി​​​ന്നാ​​​ണു വ​​​ന്ന​​​തെ​​​ന്നു പൊലിസ് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല . ബോം​​​ബ് ഭീ​​​ഷ​​​ണി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​വി​​​ടെ ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ളും പ​​​ക​​​ർ​​​ത്തു​​​ന്ന​​​തി​​​ലും പൊലി​​​സ് വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി. ഇ​​​നി എ​​​ന്ന് തു​​​റ​​​ക്കു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ല. പ​​​ള്ളി​​​ക്കു സ​​​മീ​​​പ​​​വും ജൂ ​​​സ്ട്രീ​​​റ്റി​​​ലു​​​മാ​​​യി 80ലേറെ കാ​​​ശ്മീ​​​രി​​​ക​​​ൾ ക​​​ര​​​കൗ​​​ശ​​​ല വി​​​ൽ​​​പ​​​ന​​​ശാ​​​ല ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

Latest News

Corehub Up