Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T.O. Mohanan

Kannur

ക​ട​ന്ന​പ്പ​ള്ളി​യുടെ ഹാ​ട്രി​ക് മോഹം ത​കർത്ത് ടി.ഒ. മോ​ഹ​ന​ൻ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഹാ​ട്രി​ക് പ്ര​തീ​ക്ഷ​യു​മാ​യി മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ കോ​ൺ​ഗ്ര​സ് -എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മ​ന്ത്രി​യു​മാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മു​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ന്‍റെ മു​ന്നി​ൽ അ​ടി​പ​ത​റി. 18,551 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തോ​ടു കൂ​ടി​യാ​ണ് യു​ഡി​എ​ഫി​ലെ ടി.​ഒ. മോ​ഹ​ന​ൻ വി​ജ​യി​ച്ചു ക​യ​റി​യ​ത്. 14 റൗ​ണ്ടാ​യു​ള്ള വോ​ട്ടെ​ണ്ണ​ലി​ൽ തു​ട​ക്കം മു​ത​ൽ ടി.​ഒ. മോ​ഹ​ന​ൻ നി​ല​നി​ർ​ത്തി​പോ​ന്ന ലീ​ഡ് അ​വ​സാ​നം വ​രെ തു​ട​ർ​ന്നു.

കോ​ൺ​ഗ്ര​സ് പാ​ര​ന്പ​ര്യ​ത്തി​ലൂ​ന്നി രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് വി​വി​ധ മു​ന്ന​ണി​ക​ളി​ലെ​ത്തി മ​ത്സ​രി​ച്ച​വ​രു​ടെ പോ​രാ​ട്ട ഭൂ​മി​യാ​യി​രു​ന്നു ഇ​ത്ത​വ​ണ​ ക​ണ്ണൂ​ർ‌ മ​ണ്ഡ​ലം. ക​ഴി​ഞ്ഞ ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ക​ണ്ണൂ​രി​ൽ നി​ന്ന് ക​ട​ന്ന​പ്പ​ള്ളി നേ​ടി​യ ആ​കെ ഭൂ​രി​പ​ക്ഷ​ത്തി​ലും ആ​റി​ര​ട്ടി​യി​ല​ധി​കം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് ടി.​ഒ. മോ​ഹ​ന​ൻ കോ​ൺ​ഗ്ര​സി​നായി മ​ണ്ഡ​ലം തി​രി​ച്ചുപി​ടി​ച്ചത്. 2016ൽ 1196 ​വോ​ട്ടു​ക​ളു​ടെ​യും 2021ൽ 1745 ​വോ​ട്ടു​ക​ളു​ടെ​യും ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു ക​ട​ന്ന​പ്പ​ള്ളി നേ​ടി​യ​ത്. കോ​ൺ​ഗ്ര​സ്-​എ​സ് സം​സ്ഥാ​ന​ത്ത് മ​ത്സ​രി​ച്ച ഏ​ക സീ​റ്റാ​യി​രു​ന്നു ക​ണ്ണൂ​ർ.

കെ​എ​സ്‌​യു​വി​ലൂ​ടെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ടി.​ഒ. മോ​ഹ​ന​ൻ കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ, സെ​ന​റ്റം​ഗം, ക​ണ്ണൂ​ർ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ​പി​സി​സി അം​ഗം, ക​ണ്ണൂ​ർ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ , സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, മേ​യ​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മ​ട്ട​ന്നൂ​ർ പ​ഴ​ശി​രാ​ജ എ​ൻ​എ​സ്എ​സ് കോ​ള​ജ്, ക​ണ്ണൂ​ർ ശ്രീ ​നാ​രാ​യ​ണ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി ലോ ​കോ​ള​ജ്, കോ​ഴി​ക്കോ​ട് ഗ​വ. ലോ ​കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി. ക​ണ്ണൂ​ർ, ത​ല​ശേ​രി കോ​ട​തി​ക​ളി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ചെ​യ്തു​വ​രി​ക​യാ​ണ്. മ​ട്ട​ന്നൂ​ർ എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പി​ക വി.​ആ​ർ. പ്രീ​ത​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: അ​മ​ൽ മോ​ഹ​ൻ (പൂ​നെ), അ​ന​ഘ മോ​ഹ​ൻ (ഡി​ജി​റ്റ​ൽ ക്രീ​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ, ബം​ഗ​ളൂ​രു).

Latest News

Corehub Up