Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T.P. Murder

ടി.​പി. ​വ​ധ​ക്കേ​സ് പ്ര​തി കൊ​ടി സു​നി​ക്ക് വീ​ണ്ടും ജ​യി​ൽ​മാ​റ്റം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ടി.​​​​പി. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ൻ വ​​​​ധ​​​​ക്കേ​​​​സ് പ്ര​​​​തി​​​​യാ​​​​യ കൊ​​​​ടി സു​​​​നി​​​​യെ മ​​​​ല​​​​പ്പു​​​​റം ത​​​​വ​​​​നൂ​​​​ർ സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ൽ​​​നി​​​​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പൂ​​​​ജ​​​​പ്പു​​​​ര സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ലേ​​​​ക്കു​​​​മാ​​​​റ്റി. ത​​​​വ​​​​നൂ​​​​ർ ജ​​​​യി​​​​ലി​​​​ൽ ജ​​​​യി​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യി ഉ​​​​ണ്ടാ​​​​യ ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ളും ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​​ക​​​​ളു​​​​മാ​​​​ണ് ജ​​​​യി​​​​ൽ​​​​മാ​​​​റ്റ​​​​ത്തി​​​​നു കാ​​​​ര​​​​ണം.

ജ​​​​യി​​​​ൽ ച​​​​ട്ട​​​​ങ്ങ​​​​ൾ നി​​​​ര​​​​ന്ത​​​​രം ലം​​​​ഘി​​​​ച്ച​​​തും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന രീ​​​​തി​​​​യി​​​​ലു​​​​ള്ള അ​​​​ച്ച​​​​ട​​​​ക്ക​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ർ​​​​ന്ന​​​​തും മാ​​​​റ്റ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്. ജ​​​​യി​​​​ലി​​​​ൽ സ​​​​ഹ​​​​ത​​​​ട​​​​വു​​​​കാ​​​​ര​​​​ന്‍റെ ഫോ​​​​ൺ കാ​​​​ർ​​​​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ഫോ​​​​ൺ വി​​​​ളി​​​​ച്ച സം​​​​ഭ​​​​വം വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു. ജ​​​​യി​​​​ലി​​​​ലെ പെ​​​​രു​​​​മാ​​​​റ്റ​​​​ദൂ​​​​ഷ്യം കാ​​​​ര​​​​ണം പ​​​​ല​​​​ത​​​​വ​​​​ണ ഇ​​​​യാ​​​​ളെ വി​​​​വി​​​​ധ ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ലേ​​​​ക്ക് മാ​​​​റ്റേ​​​​ണ്ടി വ​​​​ന്നി​​​​ട്ടു​​​​ണ്ട്.

ത​​​​ട​​​​വു​​​​കാ​​​​ർ​​​​ക്ക് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന ഫോ​​​​ൺ കാ​​​​ർ​​​​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പ​​​​ര​​​​മാ​​​​വ​​​​ധി മൂ​​​​ന്ന് ന​​​​മ്പ​​​​റു​​​​ക​​​​ളി​​​​ൽ വി​​​​ളി​​​​ക്കാ​​​​നാ​​​​കും. ജ​​​​യി​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മേ ഫോ​​​​ൺ വി​​​​ളി​​​​ക്കാ​​​​നാ​​​​വു​​​​ക​​​​യു​​​​ള്ളൂ. ഇ​​​​തു ലം​​​​ഘി​​​​ച്ചാ​​​​ണ് കൊ​​​​ടി സു​​​​നി​​​​യു​​​​ടെ ഫോ​​​​ൺ വി​​​​ളി. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ​​​​ണി​​​​ഷ്മെ​​​​ന്‍റ് സെ​​​​ല്ലി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യി​​​​രു​​​​ന്നു.

ത​​​​വ​​​​നൂ​​​​ർ ജ​​​​യി​​​​ൽ ജോ​​​​യി​​​​ന്‍റ് സൂ​​​​പ്ര​​​​ണ്ടി​​​​നെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ കൊ​​​​ടി സു​​​​നി​​​​ക്കെ​​​​തി​​​​രേ നേ​​​​ര​​​​ത്തേ കു​​​​റ്റി​​​​പ്പു​​​​റം പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. വി​​​​യ്യൂ​​​​ർ സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ൽ ത​​​​ട​​​​വി​​​​ൽ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന കൊ​​​​ടി സു​​​​നി​​​​യെ 2023 ന​​​​വം​​​​ബ​​​​ർ ഒ​​​​ൻ​​​​പ​​​​തി​​​​നാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി ത​​​​വ​​​​നൂ​​​​ർ സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​ത്. വി​​​​യ്യൂ​​​​രി​​​​ലെ അ​​​​തി​​​​സു​​​​ര​​​​ക്ഷാ ജ​​​​യി​​​​ലി​​​​ൽ സ​​​​ഹ​​​​ത​​​​ട​​​​വു​​​​കാ​​​​രു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് ക​​​​ലാ​​​​പ​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​താ​​​​യി​​​​രു​​​​ന്നു ജ​​​​യി​​​​ൽ മാ​​​​റ്റ​​​​ത്തി​​​​ന് കാ​​​​ര​​​​ണം. ജ​​​​യി​​​​ലി​​​​ൽ മൊ​​​​ബൈ​​​​ൽ​​​​ഫോ​​​​ൺ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തി​​​​നും ക്വ​​​​ട്ടേ​​​​ഷ​​​​ൻ സം​​​​ഘ​​​​ങ്ങ​​​​ളെ നി​​​​യ​​​​ന്ത്രി​​​​ച്ച​​​​തി​​​​നും സു​​​​നി​​​​ക്കെ​​​​തി​​​​രേ കേ​​​​സു​​​​ണ്ട്. ജ​​​​യി​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ മ​​​​ർ​​​​ദി​​​​ച്ച കേ​​​​സി​​​​ലും പ്ര​​​​തി​​​​യാ​​​​ണ് സു​​​​നി.

Latest News

Corehub Up