x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി.പി. വധക്കേസ് പ്രതിയുടെ ജാമ്യത്തെ എതിർത്ത് സംസ്ഥാനം


Published: January 22, 2026 03:23 AM IST | Updated: January 22, 2026 03:23 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ വ​​​ധ​​​ക്കേ​​​സി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച സി​​​പി​​​എം മു​​​ൻ ലോ​​​ക്ക​​​ൽ ക​​​മ്മി​​​റ്റി അം​​​ഗം ജ്യോ​​​തി ബാ​​​ബു​​​വി​​​ന്‍റെ ജാ​​​മ്യ​​​ത്തെ എ​​​തി​​​ർ​​​ത്ത് കേ​​​ര​​​ളം സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ച്ചു.

ആ​​​രോ​​​ഗ്യ​​​കാ​​​ര​​​ണ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ജ്യോ​​​തി ബാ​​​ബു സ​​​മ​​​ർ​​​പ്പി​​​ച്ച ജാ​​​മ്യ​​​ഹ​​​ർ​​​ജി​​​യി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ചി​​​കി​​​ത്സ സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ കോ​​​ട​​​തി​​​ക്കു കൈ​​​മാ​​​റാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ൽ​​​കി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ലാ​​​ണ് ജാ​​​മ്യം ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ സം​​​സ്ഥാ​​​നം എ​​​തി​​​ർ​​​പ്പ് അ​​​റി​​​യി​​​ച്ച​​​ത്.

ജ്യോ​​​തി ബാ​​​ബു​​​വി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ചി​​​കി​​​ത്സ ജ​​​യി​​​ലി​​​ൽ ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്നും കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ടി.​​​പി. വ​​​ധ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​തി​​​ക​​​ളു​​​ടെ ജാ​​​മ്യ​​​ത്തെ സം​​​സ്ഥാ​​​നം എ​​​തി​​​ർ​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന ആ​​​രോ​​​പ​​​ണം നേ​​​ര​​​ത്തേ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

Tags : bail T.P. murder case accused opposes

Recent News

Corehub Up