Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TMAtul

സം​സ്ഥാ​ന സ്കൂൾ കാ​യി​കമേ​ള​: റി​ക്കാ​ർ​ഡ് തൂ​ക്കി ടി.​എം. അ​തു​ൽ

കോ​ഴി​ക്കോ​ട്: 100 മീ​റ്റ​റി​ൽ സം​സ്ഥാ​ന കാ​യി​കമേ​ള​യി​ലെ ഇ​ത്ത​വ​ണ​ത്തെ ഏ​ക റി​ക്കാ​ർ​ഡു​മാ​യി ടി.​എം. അ​തു​ൽ. 15 വ​ർ​ഷം മു​ന്പ്, 2011ൽ ​കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി ജി​ജി​ൻ വി​ജ​യ​ൻ സ്ഥാ​പി​ച്ച റി​ക്കാ​ർ​ഡ് (10.70) പ​ഴ​ങ്ക​ഥ​യാ​ക്കി യാണ് അ​തു​ൽ (10.63) ട്രാ​ക്കി​ൽ തീ ​പ​ട​ർ​ത്തി.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മ​ത്സരി​ച്ച​പ്പോ​ഴും അ​തു​ൽ റി​ക്കാ​ർ​ഡ് കു​റി​ച്ചി​രു​ന്നു. അ​തു​ലി​ന്‍റെ ക​ഴി​വു ക​ണ്ട​റി​ഞ്ഞ് സ​ഞ്ജു സാം​സ​ൺ ഫൗ​ണ്ടേ​ഷ​ൻ അ​തു​ലി​ന്‍റെ സ്പോ​ൺ​സ​ർ​ഷി​പ്പ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​ഞ്ജു സാം​സ​ൺ ഫൗ​ണ്ടേ​ഷ​നു ന​ന്ദി അ​റി​യി​ച്ചു കൊ​ണ്ടാ​ണ് അ​തു​ൽ സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്.

ചാ​ര​മം​ഗ​ലം ഗ​വ. ഡി​വി​വി​എ​ച്ച്എ​സ് പ്ല​സ്‌​ടു വി​ദ്യാ​ർ​ഥി​യാ​യ അ​തു​ലി​ന്‍റെ പി​താ​വ് മാ​ർ​ട്ടി​ൻ ( ജ​യ്മോ​ൻ ) മ​ത്സ്യത്തൊ​ഴി​ലാ​ളി​യാ​ണ്. അ​മ്മ: സി​നി​മോ​ൾ. കെ.​ആ​ർ. സാം​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല​വൂ​ർ എ​ൻ ഗോ​പി​നാ​ഥ് സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.

പാ​ല​ക്കാ​ടിന് മറിക​ട​ന്ന് മ​ല​പ്പു​റം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​കമേ​ള​യി​ലെ അ​ത്‌​ല​റ്റി​ക്സി​ൽ പാ​ല​ക്കാ​ടി​നെ മ​റി​ക​ട​ന്ന് മ​ല​പ്പു​റ​ത്തി​ന്‍റെ മു​ന്നേ​റ്റം. അ​ഞ്ചു സ്വ​ർ​ണ​വും ഒ​മ്പ​തു വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വും അ​ക്കൗ​ണ്ടി​ലാ​ക്കി​യാ​ണ് മ​ല​പ്പു​റം ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള പാ​ല​ക്കാ​ടി​ന് ഏ​ഴു സ്വ​ർ​ണ​വും അ​ഞ്ചു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വും ഉ​ൾ​പ്പടെ 54 പോ​യ​ന്‍റു​ണ്ട്. 45 പോ​യ​ന്‍റ് നേ​ടി​യ തി​രു​വ​ന​ന്ത​പു​ര​ത്തി​ന് ആ​റു സ്വ​ർ​ണ​വും നാ​ലു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വു​മാ​ണ്.

സ്‌​കൂ​ളു​ക​ളി​ൽ മ​ല​പ്പു​റം ക​ടാ​ശേ​രി ഐ​ഡി​യ​ല്‍ ഇ​എ​ച്ച്എ​സ്എ​സ് 19 പോ​യ​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. മ​ല​പ്പു​റം ആ​ല​ത്തി​യൂ​ര്‍ കെ​എ​ച്ച്എം​എ​ച്ച്എ​സ് 16 പോ​യ​ന്‍റ് നേ​ടി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്‌​സ് ജി​എ​ച്ച്എ​സ്എ​സ് 16 പോ​യ​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.

 

 

Latest News

Corehub Up