Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TROLL

ട്രോ​ളു​ക​ൾ ആ​സ്വ​ദി​ക്കു​ന്നു, ഒ​ട്ടേ​റെ ചോ​ര​യും വി​യ​ർ​പ്പും ചി​ന്തി​യാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്: ‘പാ​ര​ഡൈ​സ്’ വി​മ​ര്‍​ശ​ന​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് നാ​നി

പു​തി​യ ചി​ത്രം പാ​ര​ഡൈ​സി​നെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് മ​റു​പ​ടി​യു​മാ​യി ന​ട​ൻ നാ​നി. ചി​ത്ര​ത്തി​ന്‍റെ പോ​രാ​യ്മ​ക​ളെ​ക്കു​റി​ച്ചു മ​ന​സി​ലാ​ക്കു​ന്നു​വെ​ന്നും ഒ​ട്ടേ​റെ ചോ​ര​യും വി​യ​ർ​പ്പും ചി​ന്തി​യാ​ണ് ആ ​ചി​ത്രം നി​ർ​മി​ച്ച​തെ​ന്നും നാ​നി പ​റ​ഞ്ഞു.

സി​നി​മ​യു​ടെ റി​ലീ​സി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളെ​യും പ​രി​ഹാ​സ​ങ്ങ​ളെ​യും ന​ല്ല വാ​ക്കു​ക​ളെ​യും കു​റി​ച്ചാ​ണ് നാ​നി​യു​ടെ പ്ര​തി​ക​ര​ണം. 

‘പാ​ര​ഡൈ​സ്’ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ങ്ങ​ളു​ടെ എ​ല്ലാ പ്ര​തി​ക​ര​ണ​ങ്ങ​ളും മ​റു​പ​ടി​യും ഞാ​ൻ ക​ണ്ടി​രു​ന്നു. നി​ങ്ങ​ളു​ടെ സ്നേ​ഹം മു​ഴു​വ​ൻ എ​നി​ക്ക് ല​ഭി​ച്ചു, ഒ​പ്പം ര​സ​ക​ര​മാ​യ ട്രോ​ളു​ക​ൾ ഞാ​ൻ ഒ​രേ​പോ​ലെ ആ​സ്വ​ദി​ക്കു​ക​യും ചെ​യ്തു.

പ്രേ​ക്ഷ​ക​ർ ഈ ​ചി​ത്ര​ത്തെ നെ​ഞ്ചി​ലേ​റ്റി​യ രീ​തി എ​ന്നെ ഏ​റെ ഹൃ​ദ്യ​മാ​ക്കി, അ​തു​പോ​ലെ ത​ന്നെ നി​രൂ​പ​ക​രും വി​മ​ർ​ശ​ക​രും ചൂ​ണ്ടി​ക്കാ​ണി​ച്ച പോ​രാ​യ്മ​ക​ളി​ൽ നി​ന്ന് ഞാ​ൻ കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ല്ലാ​വ​ർ​ക്കും ന​ന്ദി എ​ന്ന് മാ​ത്ര​മേ എ​നി​ക്ക് പ​റ​യാ​ൻ സാ​ധി​ക്കൂ.

നി​ങ്ങ​ൾ​ക്ക് വേ​റി​ട്ടൊ​രു അ​നു​ഭ​വം സ​മ്മാ​നി​ക്കാ​നാ​യി ഒ​ട്ടേ​റെ ചോ​ര​യും വി​യ​ർ​പ്പും ചി​ന്തി​യാ​ണ് ഞ​ങ്ങ​ൾ ‘പാ​ര​ഡൈ​സ്’ നി​ർ​മി​ച്ച​ത്. ഇ​നി​യി​ത് ആ​ഘോ​ഷി​ക്കാ​നും വി​ല​യി​രു​ത്താ​നു​മെ​ല്ലാം തി​ക​ച്ചും നി​ങ്ങ​ളു​ടേ​ത് മാ​ത്ര​മാ​ണ്.

ഈ ​സി​നി​മ​യോ​ട് നി​ങ്ങ​ൾ കാ​ണി​ച്ച ആ​വേ​ശ​വും എ​ന്നോ​ട് കാ​ണി​ച്ച സ്നേ​ഹ​വും എ​ന്നി​ൽ വ​ലി​യ കൃ​ത​ജ്ഞ​ത നി​റ​യ്ക്കു​ന്നു’, നാ​നി​യു​ടെ വാ​ക്കു​ക​ൾ.

നാ​നി​യെ നാ​യ​ക​നാ​ക്കി ശ്രീ​കാ​ന്ത് ഒ​ഡേ​ല സം​വി​ധാ​നം ചെ​യ്ത പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​മാ​ണ് ‘ദ് ​പാ​ര​ഡൈ​സ്’. 'ദ​സ​റ' എ​ന്ന ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​ത്തി​ന് ശേ​ഷം നാ​നി- ശ്രീ​കാ​ന്ത് ഒ​ഡേ​ല ടീം ​ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ദ​സ​റ​യു​ടെ നി​ർ​മാ​താ​വാ​യ സു​ധാ​ക​ർ ചെ​റു​കു​റി​യാ​ണ്. ആ​ക്ഷ​ൻ ത്രി​ല്ല​റാ​യ ചി​ത്ര​ത്തി​ൽ വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ലാ​യി​രു​ന്നു നാ​നി എ​ത്തി​യ​ത്.

Movies

പ​ച്ച​വെ​ള്ളം ത​ച്ചി​ന് സോ​ജ​പ്പ​ൻ...; ട്രോ​ളു​ക​ളേ​റ്റു വാ​ങ്ങി പൃ​ഥ്വി​രാ​ജ്, ക​ല​ണ്ട​റി​ലെ ഗാ​നം ഇ​പ്പോ​ൾ ട്രെ​ന്‍റിം​ഗി​ൽ

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യെ​ത്തി​യ ക​ല​ണ്ട​ർ എ​ന്ന ചി​ത്ര​ത്തി​ലെ ഒ​രു ഗാ​ന​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രെ​ന്‍റിം​ഗ്. പ​ച്ച​വെ​ള്ളം ത​ച്ചി​ന് സോ​ജ​പ്പ​ൻ, പ​ത പ​ത​യും വീ​ഞ്ഞാ​ക്കും എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​നും അ​തി​ലെ അ​ഭി​ന​യ​ത്തി​നു​മാ​ണ് പൃ​ഥ്വി​രാ​ജ് ട്രോ​ളു​ക​ളേ​റ്റു​വാ​ങ്ങു​ന്ന​ത്.

പാ​ട്ടി​ന്‍റെ വ​രി​ക​ളും പൃ​ഥ്വി​രാ​ജി​ന്‍റെ മു​ഖ​ത്തെ ഭാ​വ​ങ്ങ​ളും അ​ഭി​ന​യ​വു​മൊ​ക്കെ​യാ​ണ് ട്രോ​ള​ൻ​മാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ടൈം ​ട്രാ​വ​ലിം​ഗി​ന് അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നേ​ൽ രാ​ജു​വേ​ട്ട​ൻ പോ​യി ഈ ​ഗാ​നം മാ​റ്റി​ക്ക​ള​ഞ്ഞി​ട്ട് വ​രു​മാ​യി​രു​ന്നു എ​ന്നൊ​ക്കെ​യാ​ണ് ട്രോ​ളു​ക​ൾ.

Latest News

Corehub Up