Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TSJob

ബാ​സ്ക​റ്റ്ബോ​ൾ രം​ഗ​ത്തെ അ​തി​കാ​യ​ൻ ടി.​എ​സ്. ജോ​ബ് അ​ന്ത​രി​ച്ചു

കു​ന്നം​കു​ളം: ബാ​സ്ക​റ്റ്ബോ​ളി​ന്‍റെ വ​ള​ർ​ച്ച​യ്ക്കു ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ മു​ൻ കാ​യി​കാ​ധ്യാ​പ​ക​നും സം​ഘാ​ട​ക​നു​മാ​യ ചൊ​വ്വ​ന്നൂ​ർ തെ​ക്കേ​ക്ക​ര കൊ​ച്ച​ൻ വീ​ട്ടി​ൽ ടി.​എ​സ്. ജോ​ബ് (റോ​യി​ക്കു​ട്ടി മാ​ഷ്-89) അ​ന്ത​രി​ച്ചു.

കേ​ര​ള ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ച​രി​ത്ര​ത്തി​ൽ ര​ണ്ടു ജി​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പ്ര​ഥ​മ സെ​ക്ര​ട്ട​റി​യാ​യ ഒ​രേ​യൊ​രു വ്യ​ക്തി​യാ​ണ് ജോ​ബ് മാ​സ്റ്റ​ർ. 1955ൽ ​മ​ദ്രാ​സ് വൈ​എം​സി​എ​യി​ൽ​നി​ന്ന് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം 1956ൽ ​മൂ​ക്കു​ത​ല സ്കൂ​ളി​ൽ കാ​യി​കാ​ധ്യാ​പ​ക​നാ​യി ചേ​ർ​ന്നു. സ്കൂ​ൾ മാ​നേ​ജ​രും ഹെ​ഡ്മാ​സ്റ്റ​റു​മാ​യി​രു​ന്ന ചി​ത്ര​ൻ ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​വി​ടെ ബാ​സ്ക​റ്റ്ബോ​ൾ കോ​ർ​ട്ട് നി​ർ​മി​ച്ച് കു​ട്ടി​ക​ളെ ക​ളി പ​ഠി​പ്പി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി.

പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​നു​ക​ൾ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നു മു​ന്നി​ൽ​നി​ന്നു ന​യി​ച്ച​ത് ഇ​ദ്ദേ​ഹ​മാ​ണ്. 1960ൽ ​രൂ​പ​വ​ത്കൃ​ത​മാ​യ പാ​ല​ക്കാ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ​യും, 1969ൽ ​രൂ​പ​വ​ത്കൃ​ത​മാ​യ മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ​യും പ്ര​ഥ​മ സെ​ക്ര​ട്ട​റി പ​ദ​വി​ക​ൾ അ​ദ്ദേ​ഹം വ​ഹി​ച്ചു.

1960-61 കാ​ല​ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ന​ട​ത്തി​യ റ​ഫ​റി​മാ​രു​ടെ എ​ഴു​ത്തു​പ​രീ​ക്ഷ​യി​ലും തു​ട​ർ​ന്ന് 1962ൽ ​ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യി​ലും വി​ജ​യി​ച്ച് റ​ഫ​റി​യാ​യ ആ​ദ്യ മ​ല​യാ​ളി​കൂ​ടി​യാ​ണ്. ഗ്വാ​ളി​യ​ർ ല​ക്ഷ്മി​ബാ​യ് കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, പ​ട്യാ​ല നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പോ​ർ​ട്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്‌​ട്ര ബാ​സ്ക​റ്റ്ബോ​ൾ കോ​ച്ചിം​ഗ് ക്ലി​നി​ക്കു​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

സം​സ്ഥാ​ന സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ടീ​മു​ക​ളു​ടെ കോ​ച്ചാ​യി ഒ​ട്ടേ​റെ​ത്ത​വ​ണ ദേ​ശീ​യ കാ​യി​ക​മേ​ള​ക​ളി​ൽ പ​ങ്കെ​ടു​ത്തു. കു​ന്നം​കു​ള​ത്തെ​യും മ​ല​ബാ​റി​ലെ​യും നൂ​റു​ക​ണ​ക്കി​ന് പ്ര​മു​ഖ താ​ര​ങ്ങ​ളെ കാ​യി​ക​രം​ഗ​ത്തി​നു സം​ഭാ​വ​ന​ചെ​യ്ത അ​ദ്ദേ​ഹം 1992ൽ ​കു​ന്നം​കു​ളം ഗ​വ. മോ​ഡ​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്നാ​ണു വി​ര​മി​ച്ച​ത്. ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നു ശേ​ഷ​വും സൗ​ജ​ന്യ കോ​ച്ചിം​ഗ് ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച് സ​ജീ​വ​മാ​യി​രു​ന്നു.

സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​ർ​ത്താ​റ്റ് മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ. പ​രേ​ത​യാ​യ സൂ​സി​യാ​ണു ഭാ​ര്യ. മ​ക്ക​ൾ: സൈ​മ​ൺ, ജോ​ർ​ജ്, നി​ബു. മ​രു​മ​ക്ക​ൾ: മ​ഞ്ജു, ജി​നു, ബി​നു.

Latest News

Corehub Up