Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TVK MLA

മേ​യ​റു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സം; ച​ട​ങ്ങി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി ടി​വി​കെ എം​എ​ൽ​എ

നി​ല​വി​ള​ക്ക് കൊ​ളു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ച​ട​ങ്ങി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) എം​എ​ൽ​എ എം.​ആ​ർ.​പ​ല്ല​വി​യു​ടെ പെ​രു​മാ​റ്റം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു.

ഈ ​വി​ഷ​യ​ത്തി​ൽ പ​ല്ല​വി​ക്ക് പി​ന്തു​ണ​യു​മാ​യി വി​ജ​യ് ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

പ്രോ​ട്ടോ​ക്കോ​ൾ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ചെ​ന്നൈ​യി​ലെ പു​ളി​യ​ന്തോ​പ്പി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ ക്ലാ​സ്റൂം കെ​ട്ടി​ട ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നി​ന്ന് പ​ല്ല​വി ഇ​റ​ങ്ങി​പ്പോ​യ​ത്.

ഡി​എം​കെ മേ​യ​ർ പ്രി​യ​യു​മാ​യു​ള്ള പ്രോ​ട്ടോ​ക്കോ​ൾ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) എം​എ​ൽ​എ എം.​ആ​ർ.​പ​ല്ല​വി ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു.

നി​ല​വി​ള​ക്ക് കൊ​ളു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് എം​എ​ൽ​എ​യു​ടെ ഇ​റ​ങ്ങി​പ്പോ​ക്കി​ൽ ക​ലാ​ശി​ച്ച​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​മ്മ​യാ​യ പ​ല്ല​വി, കൈ​കു​ഞ്ഞു​മാ​യാ​ണ് പ​രി​പാ​ടി​ക്ക് എ​ത്തി​യ​ത്.

അ​മ്മ​യാ​യ പ​ല്ല​വി​യെ ഡി​എം​കെ മേ​യ​ർ അ​പ​മാ​നി​ച്ചു​വെ​ന്നും ഇ​തു ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി വി​ജ​യ് ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തി. 

ടി​വി​കെ​യു​ടെ എം​എ​ൽ​എ​യാ​ണ് പ​ല്ല​വി. ച​ട​ങ്ങി​ൽ നി​ല​വി​ള​ക്ക് കൊ​ളു​ത്തു​ന്ന​തി​ൽ ആ​ദ്യം ആ​ർ​ക്കാ​ണ് അ​വ​കാ​ശ​മെ​ന്ന​തി​നെ​ച്ചൊ​ല്ലി​യാ​യി​രു​ന്നു ത​ർ​ക്കം. മേ​യ​ർ ക​ഴി​ഞ്ഞാ​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വി​ള​ക്ക് കൊ​ളു​ത്തേ​ണ്ട​തെ​ന്ന് മേ​യ​ർ പ്രി​യ വാ​ദി​ച്ചു.

എ​ന്നാ​ൽ, ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ ത​നി​ക്കാ​ണ് ആ​ദ്യം അ​വ​സ​രം ന​ൽ​കേ​ണ്ട​തെ​ന്ന് ടി​വി​കെ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ദ്ഘാ​ട​ന​ത്തി​നാ​യി നാ​ട മു​റി​ക്കാ​ൻ എം​എ​ൽ​എ ക​ത്രി​ക എ​ടു​ക്കു​ന്ന​തി​നു മു​ൻ​പു​ത​ന്നെ മേ​യ​ർ മ​റ്റൊ​രു ക​ത്രി​ക എ​ടു​ത്ത് നാ​ട മു​റി​ച്ച​താ​യും ഡി​എം​കെ കൗ​ൺ​സി​ല​റെ മു​ൻ​പോ​ട്ട് നി​ർ​ത്തി ത​ന്നെ വീ​ണ്ടും ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ച്ച​താ​യും പ​ല്ല​വി ആ​രോ​പി​ച്ചു.

തു​ട​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തു​ന്ന ച​ട​ങ്ങി​ൽ എം​എ​ൽ​എ മെ​ഴു​കു​തി​രി ല​ഭി​ക്കാ​നാ​യി കൈ​നീ​ട്ടി നി​ൽ​ക്കു​മ്പോ​ൾ മേ​യ​ർ അ​ത് അ​വ​ർ​ക്ക് ന​ൽ​കാ​തെ മു​ന്നോ​ട്ട് പോ​വു​ക​യാ​യി​രു​ന്നു. എം​എ​ൽ​എ മെ​ഴു​കു​തി​രി ല​ഭി​ക്കാ​തെ നി​ൽ​ക്കു​ന്ന​തി​ന്‍റെ​യും തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ച് ഇ​റ​ങ്ങി​പ്പോ​കു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി.

Latest News

Corehub Up